അവർക്കാണ് മുൻ‌തൂക്കം : ഫൈനലിന് മുൻപായി ഗാംഗുലി പ്രവചിക്കുന്നു

new zealand india cricket 3c9d934a 5088 11eb 8a3c 8a727805186f 1

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഇത്രയേറെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു മത്സരമുണ്ടാവില്ല. ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ചാവിഷയമായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് നാളെ സതാംപ്ടണിൽ തുടക്കം കുറിക്കുമ്പോൾ ആരാകും പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യനായി മാറുക എന്നതാണ് ശ്രദ്ധേയം.വിവിധ ക്രിക്കറ്റ്‌ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ ക്രിക്കറ്റ്‌ താരങ്ങളുമെല്ലാം ഫൈനലിന് മുന്നോടിയായി തങ്ങളുടെ പ്രവചനം വിശദമാക്കി കഴിഞ്ഞു.ഇംഗ്ലണ്ടിലെ എല്ലാ സാഹചര്യങ്ങളുമായി സുപരിചിതമായ കിവീസ് ടീമിന് പലരും ഫൈനലിൽ വളരെ മുൻ‌തൂക്കം പ്രവചിക്കുമ്പോൾ ഇന്ത്യൻ ടീം കിരീടം നേടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റും ആരാധകരും.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ആരാധകരെ നിരാശയിലാക്കി ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി കിവീസ് ടീമിനാണ് നാളെ ആരംഭിക്കുന്ന ഫൈനലിൽ അല്പം മുൻ‌തൂക്കമെന്ന് വിശദമാക്കി കഴിഞ്ഞു. “എന്റെ അഭിപ്രായത്തിൽ കിവീസ് ടീമിന് തീർച്ചയായും ഫൈനലിൽ അൽപ്പം അധിപത്യം നമുക്ക് സമ്മാനിക്കാം.അവർ ഫൈനലിന് മുൻപായി ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പര കളിക്കുകയും ഒപ്പം അതിൽ ചരിത്ര വിജയം സ്വന്തമാക്കി മുന്നേറ്റം സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിനെ അവരുടെ നാട്ടിൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം തോൽപ്പിച്ച് അവർ ഫൈനലിന് എത്തുകയാണ് “ദാദ വാചാലനായി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

“ഫൈനലിൽ ഇരു ടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെക്കുമെന്നത് ഏറെ ഉറപ്പാണ് .പക്ഷേ ഇംഗ്ലണ്ടിനെതിരായ പരമ്പര അവർക്ക് ഫൈനലിൽ ചെറിയ ആനുകൂല്യം നൽകുന്നുണ്ട്. ടീമിലെ മൂന്ന് പ്രധാന താരങ്ങൾ ഇല്ലാതെ അതായത് വില്യംസൺ, സൗത്തീ, ജാമിസൺ ഇവർ കളിക്കാതെ നിർണായക പരമ്പര അവർ നേടികഴിഞ്ഞു.ഇരു ടീമുകളും ഫൈനലിൽ ആദ്യം മുതലേ തുടങ്ങണം പക്ഷേ ഇന്ത്യൻ ടീമിപ്പോൾ ഐപിഎല്ലിന് ശേഷം വേഗം ഇംഗ്ലണ്ടിൽ എത്തിയവരാണ്. സാഹചര്യം ഒക്കെ പഠിക്കുവാൻ ഇന്ത്യൻ ടീമിനും സമയം വേണ്ടി വന്നേക്കാം. പക്ഷേ രണ്ട് തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ ഈ ഫൈനൽ ആവേശകരമാകും “ഗാംഗുലി അഭിപ്രായം വിശദീകരിച്ചു.

Scroll to Top