ബൗളിങ്ങിലും ബാറ്റിംഗിലും ഹീറോയായി സൗത്തീ :അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കി താരം

ക്രിക്കറ്റ്‌ ലോകം വളരെയേറെ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിനെതിരെ കിവീസ് അധിപത്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച കോഹ്ലിയും സംഘവും സതാംപ്ടണിൽ ബാറ്റിങ്ങിൽ അമ്പേ പരാജയമായപ്പോൾ കിവീസ് ബൗളിംഗ് നിര തിളക്കമാർന്ന പ്രകടനം പുറത്തെടുത്ത് ആദ്യ ലോകകപ്പ് എന്ന സ്വപ്നം അനായാസം പ്രാവർത്തികമാക്കി ഏവരും മുൻപ് പ്രവചിച്ചത് പോലെ ട്രെന്റ് ബോൾട്, ടിം സൗത്തീ, നീൽ വാഗ്നർ, ജാമിസൻ എന്നിവർ അടങ്ങുന്ന കിവീസ് ബൗളിംഗ് നിര ഇന്ത്യൻ ബാറ്റിംഗിനെ രണ്ട് ഇന്നിങ്സിലും തകർത്തെറിഞ്ഞപ്പോൾ ആകെ ഇന്ത്യൻ ഇന്നിങ്സിൽ പിടിച്ചുനിന്ന ബാറ്റ്‌സ്മാൻ റിഷാബ് പന്ത് മാത്രമാണ്. ജാമിസൺ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണിങ് താരങ്ങളെ വീഴ്ത്തിയ ടിം സൗത്തീയാണ് ക്രിക്കറ്റ്‌ ആരാധകരിൽ ചർച്ചയായി മാറുന്നത്.

ടെസ്റ്റ് ഫോർമാറ്റിലും ഒപ്പം ലിമിറ്റഡ് ഓവർ മത്സരങ്ങളിലും ന്യൂസിലാൻഡ് ടീമിന്റെ പ്രമുഖ താരമാണ് ടിം സൗത്തീ.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ അഞ്ചാം ദിനം ഓപ്പണാർമാരായ രോഹിത്, ഗിൽ എന്നിവരെ പുറത്താക്കിയ സൗത്തീ കരിയറിൽ തന്റെ ഇരുന്നൂറാം വിക്കറ്റ് എന്നൊരു നേട്ടവും സ്വന്തമാക്കി. കൂടാതെ ഒന്നാം ഇന്നിങ്സിൽ ജഡേജ, ഷമി എന്നിവർക്ക് എതിരെ താരം ഓരോ സിക്സ് വീതം പായിച്ചിരുന്നു. ജഡേജക്ക്‌ എതിരെ സൗത്തീ അടിച്ച സിക്സ് ഒരു ആരാധകന്റെ മുഖത്ത് പതിച്ചത് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയായിരുന്നു.

മത്സരത്തിൽ രണ്ട് സിക്സ് പായിച്ച സൗത്തീ ടെസ്റ്റ് കരിയറിലെ എഴുപതിഅഞ്ചാം സിക്സ് കരസ്ഥമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ സിക്സ് വേട്ടക്കാരുടെ പട്ടികയിൽ താരം പതിനഞ്ചാം സ്ഥാനം നേടി. മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് താരം മറികടന്നു. ടെസ്റ്റ് കരിയറിൽ ഇത്ര സിക്സ് നേടിയ ഏക ബൗളറും സൗത്തീ മാത്രമാണെന്നതാണ് ശ്രദ്ദേയം.മുൻപും ഇന്ത്യക്ക് എതിരെ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ഫൈനലിലും ഇന്ത്യൻ ടീമിന് വില്ലനായി മാറി.

Previous articleഇന്ത്യന്‍ വന്‍മതിലില്‍ വിള്ളല്‍. പൂജാരയുടെ മോശം ബാറ്റിംഗ് തുടരുന്നു.
Next articleവീണ്ടും ജാമിസൺ മുൻപിൽ വീണ് കോഹ്ലി :രൂക്ഷ വിമർശനവുമായി ബാംഗ്ലൂർ ആരാധകർ