“ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഹർദിക് പാണ്ഡ്യ നയിക്കണം”ഇന്ത്യൻ താരത്തിന് പിന്തുണയുമായി മുൻ ന്യൂസിലാൻഡ് താരം.

images 4

ഇത്തവണ ഐപിഎല്ലിൽ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് കിരീടത്തിൽ എത്തിച്ച താരമാണ് ഹർദിക് പാണ്ഡ്യ. പരിക്കിന്റെ പിടിയിൽ നിന്നും ക്രിക്കറ്റ് കളത്തിലേക്ക് ഐപിഎല്ലിലൂടെ തിരിച്ചെത്തിയ പാണ്ഡ്യ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇപ്പോൾ ഇതാ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൻ്റെ ട്വെൻ്റി-20 ടീമിൻ്റെ നായകനാക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് താരം സ്കോട്ട് സ്റ്റൈറിസ്.

അടുത്ത 20-20 ലോകകപ്പ് മത്സരത്തിൽ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിച്ചാൽ അത്ഭുതപ്പെടാനില്ല എന്നാണ് മുൻ ന്യൂസിലാൻഡ് താരം പറയുന്നത്. മൂന്നുതവണയാണ് താരം ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളത്. ആ മൂന്നുതവണയും ഇന്ത്യൻ ടീമിനെ വിജയത്തിന്റെ വഴിയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ചാണ് ന്യൂസിലാൻഡ് മുൻ താരം ഹർദ്ധിക് പാണ്ഡ്യയെ പിന്തുണക്കുന്നത്.

images 3ഹർദിക് പാണ്ഡ്യയെ കുറിച്ച് സ്കോട്ട് സ്റ്റൈറിസ് പറഞ്ഞ വാക്കുകൾ വായിക്കാം..“മൂന്നു തവണ ഹാർദിക് ഇന്ത്യൻ ടീമിനെ നയിച്ചു. രണ്ട് തവണ
അയർലൻഡിനെതിരെയും ഒരു തവണ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു കളി.മൂന്നു കളിയും ഇന്ത്യൻ ടീമിനെ ജയിപ്പിക്കാനായി.

See also  ജൂനിയര്‍ കോഹ്ലി എത്തി. അനുഷ്ക - കോഹ്ലി താര ദമ്പതിക്കള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു.
images 5

ആറ് മാസം മുൻപ് വരെ ഹാർദിക് ക്യാപ്റ്റനാകുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ പോലും ചെയ്തിരുന്നില്ല. എന്നാൽ ഹാർദിക്കിന് വിജയം നേടാനായി. ട്വന്റി 20 ലോകകപ്പിൽ ഹാർദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയൊ ക്യാപ്റ്റനാക്കുകയോ ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ കളിക്കാർക്ക് വേണ്ട എല്ലാ കഴിവുകളും ഹർദിക്കിനുണ്ട്.”- സ്കോട് സ്റ്റൈറിസ് പറഞ്ഞു..

Scroll to Top