ടി20 യിലെ പുതിയ നിയമമനുസരിച്ച് ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാന്‍റെയും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ 30-യാർഡ് സർക്കിളിനുള്ളിൽ ഒരു അധിക ഫീൽഡറെ ഉള്‍പ്പെടുത്താന്‍ നിർബന്ധിതരായി.
ഷെഡ്യൂൾ ചെയ്ത ഇന്നിംഗ്‌സ് സമയം അവസാനിക്കുമ്പോഴേക്കും തങ്ങളുടെ അവസാന ഓവറിലെ ആദ്യ പന്ത് എറിയാൻ ഇരു ടീമുകളും പരാജയപ്പെട്ടതിനാലാണ് ഇത്, ഈ വർഷം ജനുവരിയിലാണ് സ്ലോ ഓവര്‍ നിരക്കിന് ഈ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്.
ആദ്യം ബൗൾ ചെയ്‌ത ഇന്ത്യ നിശ്ചിത സമയത്ത് 18 ഓവറിൽ താഴെ മാത്രമേ ബൗൾ ചെയ്‌തുള്ളൂ, അതിനാല്‍ അവസാന രണ്ട് ഓവറുകൾക്ക് സർക്കിളിനുള്ളിൽ അഞ്ച് ഫീൽഡർമാരെ വിന്യസിക്കേണ്ടി വന്നു. ഇത് മുതലെടുത്ത പാക്കിസ്ഥാന്‍ പതിനൊന്ന് പന്തിൽ 23 റൺസ് നേടി.
ഇന്ത്യയുടെ ചേസിംഗിൽ, പാകിസ്ഥാന് സമാനമായ അവസ്ഥ നേരിടേണ്ടി വന്നു. അവസാന 3 ഓവറില്‍ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും നില്‍ക്കേ ഒരു അധിക ഫീല്‍ഡറെ നിര്‍ത്താന്‍ നിര്‍ബന്ധിതരായി. ഈ 3 ഓവറില്‍ വിജയത്തിന് ആവശ്യമായ 32 റൺസ് ഇന്ത്യ നേടി
വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ, ഈ നിർബന്ധിത ഫീൽഡിംഗ് മാറ്റങ്ങള്‍ വലിയ മത്സരങ്ങളിൽ പഠിക്കാനുള്ള നല്ല പാഠമായിരുന്നു എന്ന് പറഞ്ഞു.
“അവസാന കുറച്ച് ഓവറുകളിൽ നിങ്ങൾക്ക് ജയിക്കാനോ തോൽക്കാനോ കഴിയുന്ന നിയമങ്ങളില്‍ ഒന്നാണിത്. എപ്പോഴും റൺ റേറ്റിനെക്കുറിച്ച് സംസാരിക്കും, കാരണം ഏഷ്യാ കപ്പിന്റെ ഫൈനലിലോ ലോകകപ്പിലോ പോലും, ഇത് സംഭവിച്ചാൽ, മത്സരം തോറ്റേക്കാം, ഒരു മത്സരം ഇങ്ങനെ തോല്‍ക്കാന്‍ പാടില്ലാ, തീർച്ചയായും, ഞങ്ങൾ ചേരുന്ന അടുത്ത മീറ്റിംഗിൽ ഈ കാര്യം ചർച്ച ചെയ്യും.” ഇന്ത്യന്‍ പേസര്‍ പറഞ്ഞു.