ബെൻ സ്റ്റോക്സിന്‍റെ വിരമിക്കൽ ഒരു നാണക്കേട് : മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ വളരെ അധികം അമ്പരപ്പിച്ചാണ് ഇംഗ്ലണ്ട് സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ്‌ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ തന്നെ നമ്പർ 1 ആൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സ് ടെസ്റ്റ്‌, ടി :20 ഫോർമാറ്റുകളിൽ താൻ തുടരുമെന്ന് പറഞ്ഞപ്പോൾ ഏകദിന ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കുകയെന്ന് വിശദമാക്കി. ടെസ്റ്റ്‌ ടീം നായകനായ ബെൻ സ്റ്റോക്ക്സ് സൗത്താഫ്രിക്കക്ക്‌ എതിരെയാണ് അവസാന ഏകദിന മാച്ച് കളിക്കുക.31കാരനായ താരം ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീം നായകനുമാണ്. ടെസ്റ്റ്‌ ടീമിനായി കൂടുതൽ കാര്യങ്ങൾ നായകനായി ചെയ്യാനുണ്ട് എന്നും ഇന്നലെ വിരമിക്കൽ പ്രഖ്യാപന കുറിപ്പിൽ ബെൻ സ്റ്റോക്ക്സ് വിശദമാക്കി.

അതേസമയം ബെൻ സ്റ്റോക്സിന്‍റെ ഏകദിന ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിക്കുന്നത് ഷോക്കിംഗ് എന്ന് തുറന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് താരമായ നാസിർ ഹുസൈൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 104 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ബെൻ സ്റ്റോക്ക്സ് 2919 റൺസും 104 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്ക്സിന്‍റെ വിരമിക്കൽ തീരുമാനം തന്നെ ഒരു തരം നാണക്കേട് എന്നാണ് നാസിർ ഹുസൈൻ പറയുന്നത്. 2019ലെ ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പില്‍ അടക്കം ഇംഗ്ലണ്ട് ടീമിന് സമ്മാനിച്ച ബെൻ സ്റ്റോക്ക്സ് ടി :20യിൽ വിരമിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”സ്‌റ്റോക്‌സിന്റേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനേയോ ഞാന്‍ കുറ്റപ്പെടുത്താനില്ല. ഐസിസി ഷെഡ്യൂളാണ് പ്രധാന പ്രശ്‌നം. ഇടയ്ക്കിടെയുള്ള ഐസിസി മത്സരങ്ങളും, കൂടെ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെ മത്സരങ്ങളും വന്നാല്‍ ഏത് താരങ്ങള്‍ക്കും മടുക്കും.”

FB IMG 1658144896887

“ഇത് ഏകദിന ഫോർമാറ്റാണ്, ഇത് ശരിക്കും ലജ്ജാകരമാണ്, കാരണം മൂന്ന് വർഷം മുമ്പ് ലോർഡ്‌സിൽ സ്റ്റോക്സ് ഞങ്ങൾക്ക് ആ അവിശ്വസനീയമായ ദിവസം നൽകി, അത് ഒരു ഇംഗ്ലണ്ട് ആരാധകരും ഒരിക്കലും മറക്കില്ല.

342874

ലോകകപ്പുകൾക്കോ ​​വലിയ ടൂർണമെന്റുകൾക്കോ ​​വേണ്ടി അവനെ അവശ്യമെന്ന് അവനെ ബോധ്യപ്പെടുത്താൻ ഞാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ബെൻ ട്വന്റി 20 ക്രിക്കറ്റ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വാദിക്കാം, പക്ഷേ 50-ഓവർ ഗെയിമുകൾ നീണ്ട ദിവസങ്ങളാണെന്നും നിങ്ങളിൽ നിന്ന് ധാരാളം എടുക്കുമെന്നും വാദിക്കാം. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഉൾപ്പെടെ 50 ഓവർ ക്രിക്കറ്റിൽ ഒരു ബാറ്ററായി മാത്രം കളിക്കാമായിരുന്നു, ഹുസൈൻ പറഞ്ഞു.

.

Previous article5 വർഷം കഴിഞ്ഞാൽ അവൻ കപിൽ ദേവിനൊപ്പമെത്തും : പ്രശംസയുമായി വസീം ജാഫർ
Next articleഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ വീരാട് കോഹ്ലി ആദ്യ ലോകകപ്പ് ഉയര്‍ത്തിയാനേ. ശ്രീശാന്ത് പറയുന്നു