ഈ ഫോര്‍മാറ്റ് കളിക്കാന്‍ അറിയാം. ടി20 ലോകകപ്പ് സൂചന നല്‍കി വിരാട് കോഹ്ലി.

പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 4 വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയായിരുന്നു. മത്സരത്തില്‍ 49 പന്തില്‍ 77 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്.

11 ഫോറിന്‍റെയും 2 സിക്സിന്‍റേയും അകമ്പടിയോടെയാണ് വിരാടിന്‍റെ ഈ ഇന്നിംഗ്സ്. ആദ്യ ഓവറില്‍ വിരാട് കോഹ്ലിയുടെ ക്യാച്ചിന് വലിയ വിലയാണ് പഞ്ചാബ് നല്‍കിയത്.

മത്സരത്തിനു ശേഷം 2024 ടി20 ലോകകപ്പില്‍ താന്‍ ഉണ്ടാകും എന്ന വലിയൊരു സൂചനയും മുന്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ നല്‍കി. ” ലോകത്ത് ടി20 ക്രിക്കറ്റ് പ്രൊമോട്ട് ചെയ്യാനായി എന്‍റെ പേര് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഈ ഫോര്‍മാറ്റില്‍ ഇനിയും എനിക്ക് ബാക്കിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ” മത്സര ശേഷം വിരാട് കോഹ്ലി പറഞ്ഞു.

ഐപിഎല്ലിനു ശേഷം ജൂണ്‍ 1 നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. വിരാട് കോഹ്ലിയുടെ ശൈലി ടി20 ലോകകപ്പിനു പറ്റിയതല്ലാ എന്നും അതിനാല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തില്ലാ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ടി20 ഫോര്‍മാറ്റില്‍ തനിക്ക് നന്നായി ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി

Previous articleഅതിനു വലിയ വിലയാണ് ഞങ്ങള്‍ കൊടുത്തത്. തോല്‍വിയുടെ കാരണം ചൂണ്ടികാട്ടി ശിഖാര്‍ ധവാന്‍.
Next article“ആ ഷോട്ടൊക്കെ സഞ്ജുവിനെ പറ്റൂ.” അത്ഭുതപെട്ട് പോയെന്ന് ഇർഫാൻ പത്താൻ.