എന്‍റെ ലക്ഷ്യം 2023 ലോകകപ്പ്. ആഗ്രഹം തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

india vs south africa

ഇന്ത്യയുടെ മൂന്നു മത്സരങ്ങളടങ്ങിയ സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരക്ക് തുടക്കമാകും. സീനിയര്‍ താരങ്ങള്‍ ഓസ്ട്രേലിയന്‍ ലോകകപ്പിനു പോകുന്നതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ എത്തുന്നത്. ശിഖാര്‍ ധവാനാണ് ഇന്ത്യയുടെ നായകന്‍.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഈ പരമ്പര വളരെ പ്രധാനപ്പെട്ടതാണെന്ന് ധവാന്‍ പറഞ്ഞു. ” മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ എക്സ്പോഷര്‍ ലഭിക്കും. ഇത് അവരുടെ അനുഭവസമ്പത്തും ആത്മവിശ്വാസവും കൂട്ടും. കൂടുതല്‍ കളിക്കുമ്പോള്‍ തെറ്റുകളില്‍ നിന്നും പഠിക്കും ” മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു.

Dhawan

തന്‍റെ അറിവുകള്‍ യുവതാരങ്ങള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുതിയ ഉത്തരവാദിത്വങ്ങള്‍ അവസരങ്ങളായി ആണ് കാണുന്നതെന്നും ധവാന്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് കളിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

” 2023 ഏകദിന ലോകകപ്പാണ് എന്‍റെ ലക്ഷ്യം. എന്‍റെ ശരീരത്തെ ഫിറ്റായി നിര്‍ത്താനും നല്ല മാനസികവസ്ഥയില്‍ ഇരിക്കാനുമാണ് എന്‍റെ ആഗ്രഹം ” ശിഖാര്‍ ധവാന്‍ കൂട്ടിചേര്‍ത്തു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top