തലേ ദിവസം സ്ട്രച്ചറില്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസമായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു. ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടയാണ് മുസ്തഫിസുറിന് പരിക്കേറ്റിരുന്നു.

പരിക്കേറ്റ ശേഷം മൈതാനത്ത് തുടരാൻ മുസ്തഫിസറിന് സാധിച്ചിരുന്നില്ല. പരിക്കു പറ്റിയതിന് ശേഷം 42ആം ഓവർ എറിയാനായി മുസ്തഫിസൂർ ബോളിംഗ് ക്രീസിൽ തിരിച്ചെത്തി. എന്നാൽ ഓവർ തുടരുന്നതിൽ മുസ്തഫിസൂർ പരാജയപ്പെട്ടു. ഓവറിലെ അവസാന പന്ത് എറിയാനാവാതെ വന്നതോടെ മുസ്തഫിസുറിനെ സ്ട്രചറിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

പിന്നീട് ഇന്നിംഗ്സിലെ 48 ആം ഓവറിൽ തിരികെയെത്തി അവസാന ഓവർ എറിയാനും മുസ്തഫിസൂർ തയ്യാറായി. പക്ഷേ ആദ്യ ബോൾ എറിയുന്നതിനിടയിൽ മുസ്തഫിസൂർ വീണ്ടും പരാജയപ്പെട്ടു. പിന്നീട് റണ്ണപ്പ് കുറച്ച് വീണ്ടും പന്തറിയാൻ ശ്രമിച്ചെങ്കിലും അതൊരു വൈഡ് ബോൾ ആയി മാറുകയായിരുന്നു. ശേഷം മുസ്തഫിസൂർ താൻ പന്തറിയുന്നില്ല എന്ന് തീരുമാനിക്കുകയും ചെയ്തു

2 കോടി രുപക്കാണ് ബംഗ്ലാദേശ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ചെന്നൈക്ക് സൂപ്പർ ഓപ്പണർ ഡെവൻ കോൺവേയും പേസർ പതിരാനയേയും നഷ്ടമായിട്ടുണ്ട്. ചെന്നൈയിലെ സ്ലോ പിച്ചില്‍ മുസ്തഫിസുര്‍ റഹ്മാന് മികച്ച പ്രകടനം നടത്താന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.

48 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 7.93 എക്കോണമിയില്‍ 47 വിക്കറ്റാണ് താരം വീഴ്ത്തിയിരിക്കുന്നത്.

Previous article”ഐപിഎല്ലില്‍ ധോണി മണ്ടത്തരങ്ങള്‍ കാണിച്ചട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ഓര്‍ത്തെടുക്കാന്‍ പോലും…..” ഇരുവരേയും താരതമ്യം ചെയ്ത് പാര്‍ഥിവ് പട്ടേല്‍
Next articleIPL 2024 :ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഔദ്യോഗിക പ്രഖ്യാപനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.