ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ശേഷം ശ്രീലങ്കന്‍ ടീമിനെയും ഏഞ്ചലോ മാത്യൂസിനെയും കളിയാക്കി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. പരമ്പരയിലെ അവസാന മത്സരത്തില്‍ 4 വിക്കറ്റിന്റെ വിജയം നേടിയാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്.
വിജയികള്‍ക്കുള്ള ട്രോഫി കൈമാറിയതിനു ശേഷം ആഘോഷ വേളയിലാണ് മുഷ്ഫിഖുര്‍ റഹീം ഹെല്‍മറ്റുമായി എത്തിയത്. 2023 ലോകകപ്പില്‍ ആഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് വിക്കറ്റിനെ ഓര്‍മിപ്പിച്ചാണ് മുഷ്ഫിഖുര്‍ റഹീം ഇക്കാര്യം ചെയ്തത്.
2023 ലോകകപ്പ് മത്സരത്തില്‍ അനുവദിച്ച 2 മിനിറ്റിനുള്ളില്‍ ക്രീസിലെത്തി ബാറ്റ് ചെയ്യാന്‍ ഈ ശ്രീലങ്കന്‍ താരത്തിനു സാധിച്ചിരുന്നില്ലാ. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും മാത്യൂസിനു മടങ്ങേണ്ടി വരുകയും ചെയ്തു. ഹെല്‍മെറ്റ് സ്ട്രാപ്പ് പൊട്ടിയത് കാരണമാണ് മാത്യൂസിന് നിശ്ചിത സമയത്തിനുള്ളില്‍ എത്താന്‍ കഴിയാതിരുന്നത്.
ടി20 പരമ്പരയില്‍ ബംഗ്ലാദേശ് താരം ഷൊരിഫുൾ ഇസ്ലാം, ശ്രീലങ്കൻ താരത്തെ കളിയാക്കി ടൈം ഔട്ട് സെലിബ്രേഷന് നടത്തിയിരുന്നു. എന്നാല്‍ ടി20 പരമ്പര നേടി ടീം അംഗങ്ങള്‍ മുഴുവന്‍ ടൈം ഔട്ട് സെലിബ്രേഷന് കാണിച്ചാണ് പകരം ചോദിച്ചത്. ഇപ്പോഴിതാ ഹെല്‍മറ്റുമായി എത്തിയിരിക്കുകയാണ് മുഷ്ഫിഖുര്‍. ഇനി എന്താവും കാണുക എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.