ഇന്ത്യ-ഓസ്ട്രേലിയ ബോർഡ് ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ നടത്തിയ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ മുരളി വിജയ്. രണ്ടാം ദിനത്തിൽ മത്സരത്തിന്റെ ആദ്യ സെക്ഷനിൽ ഹോം ടെസ്റ്റിലെ ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കം നൽകിയാൽ അത് വലിയ റൺസാക്കി മാറ്റുമെന്ന കണക്ക് പുറത്തുവിട്ടു. മുരളി വിജയുടെ പേരും ഈ പട്ടികയിൽ ഉണ്ടായിരുന്നു.
ഈ കണക്ക് കണ്ട് തനിക്ക് അതിശയം തോന്നുന്നു എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്. എന്നാൽ മുൻ ഇന്ത്യൻ താരത്തിന്റെ നിരീക്ഷണത്തിൽ മുരളി വിജയ് തൃപ്തനായില്ല. ഇന്ത്യൻ കമെന്റേറ്റർ ക്കെതിരെ ട്വിറ്ററിലൂടെ മുരളി വിജയ് ആഞ്ഞടിച്ചു.
“ദക്ഷിണേന്ത്യൻ താരങ്ങളെ ചില മുംബൈ കളിക്കാർക്ക് ഒരിക്കലും അഭിനന്ദിക്കൻ കഴിയില്ല”.ഇതായിരുന്നു മുരളി വിജയ് നൽകിയ മറുപടി. നിമിഷനേരം കൊണ്ടാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. 61 ടെസ്റ്റുകൾ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മുരളി വിജയ്.
2008 മുതൽ 2018 വരെയാണ് താരം കളിച്ചിട്ടുള്ളത്. 12 സെഞ്ചുറിയും 15 അർദ്ധ സെഞ്ച്വറിയും അടക്കം 38.28 ശരാശരിയിൽ 3982 റൺസും മുരളി വിജയ് ഇന്ത്യയ്ക്കുവേണ്ടി നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 9 ട്വെൻ്റി 20 മത്സരങ്ങളും 17 ഏകദിന മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.