❛എല്ലാം അവര്‍ തീരുമാനിക്കട്ടെ❜ എനിക്ക് ഒന്നും പറയാനില്ലാ

326945

ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സമനില. ഇന്ത്യന്‍ സ്പിന്‍ ഭീക്ഷണിയെ ചെറുത്തു തോല്‍പ്പിച്ച് വിജയത്തോളം പോന്ന സമനിലയുമായാണ് ന്യൂസിലന്‍റ് മടങ്ങിയത്.അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭംഗി ഒരിക്കല്‍ കൂടി തെളിയിച്ചു.

പരമ്പരയിലെ അവസാന മത്സരം മുംബൈയിലാണ് നടക്കുക. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട വീരാട് കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തും. വീരാട് കോഹ്ലി ഇതിനോടകം പരിശീലനം ആരംഭിച്ചട്ടുണ്ട്. വീരാട് കോഹ്ലിക്ക് പകരം ആര് വഴിമാറും എന്ന ചോദ്യം ടീം മാനേജ്മിന്‍റിനെ അലട്ടുന്നുണ്ട്.

വീരാട് കോഹ്ലിക്ക് പകരം എത്തിയ ശ്രേയസ്സ് അയ്യര്‍ സെഞ്ചുറിയും – അര്‍ദ്ധസെഞ്ചുറിയും നേടി കളിയിലെ താരമായി. പക്ഷേ സീനിയര്‍ താരങ്ങളായ ചേത്വേശര്‍ പൂജാരയും – അജിങ്ക്യ രഹാനയും ഉഴപ്പി. മത്സരത്തില്‍ പൂജാര 26 ഉം 22 ഉം ക്യാപ്റ്റനായ രഹാന 35 ഉം 34 റണ്‍സാണ് നേടിയത്.

330959

അടുത്ത മത്സരത്തില്‍ ആര് പുറത്തുപോകും എന്ന കാര്യം ടീം മാനേജ്മെന്‍റ് തീരുമാനിക്കും എന്ന് മത്സരശേഷം രഹാനെ പറഞ്ഞു. ❛❛ശ്രേയസ്സിന്‍റെ കാര്യത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിനായി അവന് ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വന്നു. അവന്‍ നന്നായി ബാറ്റ് ചെയ്തു. വീരാട് അടുത്ത മത്സരത്തില്‍ തിരിച്ചെത്തുന്നുണ്ട്. മുംബൈയിലെ മത്സരം വരെ നമ്മുക്ക് കാത്തിരിക്കേണ്ടി വരും. ഞാന്‍ ഇതിനെ പറ്റി ( വീരാട് കോഹ്ലിക്ക് പകരം ആര് ) പറയാന്‍ പോകുന്നില്ലാ. മാനേജ്മെന്‍റ് തീരുമാനിക്കട്ടെ❜❜ രഹാനെ പറഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അവസാന ദിനത്തിന്‍റെ അഞ്ചാം ദിനത്തിലെ രണ്ടാം സെക്ഷനില്‍ നന്നായി തിരിച്ചെത്തിയെന്നും ഞാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചുവെന്നും രഹാനെ പറഞ്ഞു. അവസാനം വരെ പൊരുതിയ ന്യൂസിലന്‍റ് ടീമിനെ പ്രശംസിക്കാനും ക്യാപ്റ്റന്‍ മറന്നില്ലാ.

Scroll to Top