തടഞ്ഞു നിർത്താനാവാത്ത പോരാട്ടവീര്യം. മുംബൈയ്ക്ക് തുടർച്ചയായ അഞ്ചാം വിജയത്തോടെ പ്ലേയോഫില്‍

വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ 55 റൺസുകൾക്കായിരുന്നു മുംബൈ വിജയം നേടിയത്. നായിക ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിംഗായിരുന്നു മത്സരത്തിൽ മുംബൈയുടെ വിജയത്തിന് അടിത്തറയായത്. ഈ വിജയത്തോടെ വനിത ഐപിഎല്ലിന്റെ പ്ലേഓഫിൽ എത്തുന്ന ആദ്യ ടീമായി മുംബൈ മാറിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടീം പിച്ചിന്റെ സാഹചര്യമനുസരിച്ച് ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഓപ്പണർ ഹെയ്‌ലി മാത്യൂസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും യാഷ്ടികാ ഭാട്ടിയയും(44) നാറ്റ് സിവറും(36) മുംബൈയ്ക്കായി കോട്ട കാത്തു. ശേഷം ഹർമൻപ്രീത് കൗർ കൂടെ അവസാന ഓവറുകളിൽ അടിച്ചുതകർത്തതോടെ മുംബൈ കുതിച്ചു. മത്സരത്തിൽ 30 പന്തുകൾ നേരിട്ട ഹർമൻപ്രീത് 51 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ക്യാപ്റ്റന്‍റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 162 റൺസായിരുന്നു മുംബൈ നേടിയത്.

FrMH1tvaIAAZL46

മറുപടി ബാറ്റിംഗിൽ വമ്പൻ പ്രതീക്ഷയായിരുന്ന ഡങ്ക്‌ളിയെ ഗുജറാത്തിന് ആദ്യ ബോളിൽ തന്നെ നഷ്ടമായി. ശേഷം മേഘനയും(16) ഹാർലിൻ ഡിയോളും(22) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും മുംബൈ ബോളിങ്ങിന് മുമ്പിൽ അടിപതറി. പിന്നീട് വന്ന ബാറ്റർമാരൊക്കെയും പരാജയപ്പെടുന്നതായിരുന്നു കാണാനായത്. അവസാന ഓവറുകളിൽ സ്നേഹ് റാണ(20) പോരുതാൻ ശ്രമിച്ചെങ്കിലും ഗുജറാത്ത് സ്കോർ റൺസിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ 55 റൺസിനാണ് ഗുജറാത്ത് പരാജയം ഏറ്റുവാങ്ങിയത്.

FrMj8W1aYAAk2yY

ഈ തകർപ്പൻ വിജയത്തോടെ മുംബൈ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഈ പരാജയം ഗുജറാത്ത് ജയൻസിനെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം കണ്ടാൽ മാത്രമേ ഗുജറാത്തിന് ഫൈനലിൽ എത്താനാവൂ. വിമൻസ് പ്രീമിയർ ലീഗൽ നാളെ യുപി ബാംഗ്ലൂരിനെ നേരിടും.

Previous articleന്യൂസീലാൻഡിനോട് ഇന്ത്യ നന്ദി പറയണ്ട കാര്യമില്ല. വ്യത്യസ്ത അഭിപ്രായവുമായി സുനിൽ ഗാവാസ്കർ
Next articleഉത്തപ്പ- ഗംഭീർ താണ്ഡവത്തിൽ ഇന്ത്യ മഹാരാജാസ്. 10 വിക്കറ്റിന്റെ വെടിക്കെട്ട് വിജയം.