ഐപിഎൽ താര ലേലത്തിൽ മുംബൈ ഇന്ത്യൻസിന് വലിയ പിഴവ് പറ്റിയെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച്. ന്യൂസിലൻഡ് താരം ട്രെൻ ബോൾട്ടിനെ നിലനിർത്താതിരുന്നതും ലേലത്തിൽ തിരിച്ചുവിളിക്കാതിരുന്നതും വലിയ തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജകുമാർ ശർമയാണ് ഇത്തരമൊരു അഭിപ്രായവുമായി വന്നത്.
ബംറ-ബോൾട്ട് കൂട്ടുകെട്ട് മുംബൈ ഇന്ത്യൻസിനെ നിരവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട് എന്നും, അതുകൊണ്ട് ബോൾട്ടിനേ നിലനിർത്തുകയോ തിരിച്ചു വിളിക്കുകയോ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്ന് രാജ്കുമാർ ശർമ പറഞ്ഞു. പൊള്ളാർഡ്,രോഹിത് ശർമ, ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. ഇഷാൻ കിഷനെ 15.25 കോടി രൂപക്ക് വിളിച്ച് എടുക്കുകയും ചെയ്തു. ഇത്തവണ 3 ഇടംകൈയൻ പേസർമാരാണ് മുംബൈക്കുള്ളത്.
ജയദേവ് ഉനദ്കട്ട്, ഡാനിയൽ സാംസ്, ടൈമൽ മിൽസ് എന്നിവരാണ് പേസർമാർ. ജയദേവ് ഉനദ്കട്ടിൻ്റെ വില അൽപം കൂടുതലാണെങ്കിലും പരിചയസമ്പത്ത് നല്ലതായിരിക്കും എന്നും രാജ്കുമാർ അഭിപ്രായപ്പെട്ടു.