വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ മുംബൈ : നായകനായി ശ്രേയസ് അയ്യർ പ്രിത്വി ഷാ ഉപനായകൻ

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള  മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം ശ്രേയസ് അയ്യരാണ് മുംബൈയെ ടൂർണമെന്റിൽ  നയിക്കുക. പൃഥ്വി ഷായാണ് ഉപനായകൻ.  എന്നാൽ സച്ചിൻ ടെണ്ടുൽക്കറുടെ പുത്രനായ അർജുൻ ടെണ്ടുൽക്കർക്ക് 22 അംഗ മുംബൈ  സ്‌ക്വാഡിൽ ഇടം  ലഭിച്ചില്ല .

യശ്വസി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, സർഫറാസ് ഖാൻ, ശിവം ദുബെ, ആദിത്യ താരെ, ധവാൽ കുൽക്കർണി തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാം ഇത്തവണ മുംബൈ ടീമിലുണ്ട്. നേരത്തെ സയ്യദ് മുഷ്താഖ് അലി ട്വന്‍റി 20യിൽ മുംബൈ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മുംബൈ
പുറത്തായിരുന്നു .  ഇതിന് പിന്നാലെയാണ് മുംബൈ പ്രമുഖ താരങ്ങളെയെല്ലാം ഏകദിന ടീമിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സയ്യദ്  മുഷ്‌താഖ്‌ അലി ടൂർണമെന്റിൽ  സഞ്ജുവിന്റെ നായകത്വത്തിൽ ഇറങ്ങിയ   കേരള ടീം  മുംബൈ ടീമിനെ  തോൽപ്പിച്ചിരുന്നു .

എലൈറ്റ് ഗ്രൂപ്പ് ‘ഡി’ യിലാണ് മുംബൈ ടീം  കളിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ  എതിരാളികൾ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജയ്പൂരിലാണ് നടക്കുക. ശക്തരുടെ ഗ്രൂപ്പിൽ കനത്ത പോരാട്ടമാണ് ഏവരും
പ്രതീക്ഷിക്കുന്നത് .

The Squad: Shreyas Iyer (captain), Prithvi Shaw (vice-captain), Yashaswi Jaiswal, Akhil Herwadkar, Suryakumar Yadav, Sarfaraz Khan, Chinmay Sutar, Aditya Tare, Hardik Tamore, Shivam Dube, Aakash Parkar, Atif Attarwala, Shams Mulani, Atharva Ankolekar, Sairaj Patil, Sujit Nayak, Tanush Kotian, Prashant Solanki, Dhawal Kulkarni, Tushar Deshpande, Siddharth Raut and Mohit Awasthi.