ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈക്കെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, നിശ്ചിത ഓവറില്‍ 173 റണ്‍സാണ് നേടിയത്. ഫാഫ് ഡൂപ്ലെസിയും വീരാട് കോഹ്ലിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റനെ നഷ്ടപ്പെട്ടതോടെ, ബാംഗ്ലൂരിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 79 ന് 3 എന്ന നിലയിലേക്ക് വീണു.
മഹിപാല്‍ ലോംറോറിനൊപ്പം രജത് പടിതാര്‍ എത്തിയതോടെ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. 43 റണ്‍സിന്‍റെ കൂട്ടുകെട്ട് അവസാനിപ്പിച്ചത് പ്രട്ടോറിയസ് ആണ്. 16ാം ഓവറില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച താരം, പന്ത് ഉയര്‍ന്നു പൊങ്ങി.
പന്ത് ആരും പിടിക്കില്ലെന്ന് കരുതിയെങ്കിലും ഡീപ് സ്ക്വയറില്‍ നിന്നും ഓടിയെത്തിയ മുകേഷ് ചൗധരി ഡൈവ് ചെയ്ത് ക്യാച്ച് ചെയ്യ്തു. സീസണിലുടനീളം മോശം ഫീല്‍ഡിങ്ങിന്‍റെ പേരില്‍ പഴി കേട്ട താരമാണ് മുകേഷ് ചൗധരി.
സിംപിള്‍ ക്യാച്ചുകള്‍ പോലും വിട്ടു കളഞ്ഞ മുകേഷ് ചൗധരി, ഓടിയെത്തി ഡൈവ് ചെയ്ത് ക്യാച്ച് നേടിയത് ആരാധകര്‍ക്ക് ഏറെ ആവേശം സൃഷ്ടിച്ചു. ഒരു മത്സരത്തില്‍ ഒന്നിലധികം തവണ വരെ ചെന്നൈ ബോളര്‍ വിട്ടു കളഞ്ഞിരുന്നു. 15 പന്തില്‍ 21 റണ്‍സാണ് രജത് പഠിതാര്‍ നേടിയത്.