മത്സരത്തിനിടെ പ്രണയ സാഫല്യം. ക്യൂട്ട് രംഗം പകര്‍ത്തി ക്യാമറാമാന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.

മത്സരത്തിന്‍റെ പതിനൊന്നാം ഓവറില്‍ സ്റ്റേഡിയത്തിനുള്ളില്‍ നടന്ന ഒരു പ്രൊപ്പോസല്‍ രംഗം ക്യാമറാമാന്‍ ഒപ്പിയെടുത്തു. മുട്ടില്‍ നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവതി പിന്നീട് യുവാവിനെ മോതിരം അണിയിച്ചു. ചുറ്റും കൂടി നിന്നവര്‍ കൈയ്യടിയോട ഇരുവരെയും അഭിനന്ദിക്കാന്‍ മറന്നില്ലാ. ഇരുവരും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വേഷമാണ് അണിഞ്ഞിരുന്നത്.

വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി ബാംഗ്ലൂര്‍ നാലമതാണ്. അതേ സമയം 6 പോയിന്‍റുള്ള ചെന്നൈയുടെ  പ്ലേയോഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.

നേരത്തെ ടോസ് നേടിയ മഹേന്ദ്ര സിങ്ങ് ധോണി ബാംഗ്ലൂരിനെ ബാറ്റിംഗിനു അയച്ചു. മിച്ചല്‍ സാന്‍റ്നറിനു പകരം മൊയിന്‍ അലിയായിരുന്നു ചെന്നൈ നിരയിലെ ഏക മാറ്റം. മഹിപാല്‍ ലോംറോര്‍ (42) ഫാഫ് ഡൂപ്ലെസിസ് (38) എന്നിവരായിരുന്നു ബാംഗ്ലൂരിന്‍റെ ടോപ്പ് സ്കോറര്‍. ചെന്നൈക്കായി തീക്ഷണ 3 വിക്കറ്റ് വീഴ്ത്തി.