റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. വമ്പന്‍ കുതിപ്പുമായി മുഹമ്മദ് സിറാജ്.

virat kohli rohit sharma bumrah

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. പുതുക്കിയ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മുന്നേറ്റമുണ്ടക്കി. ഈ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലി മൂന്ന് സ്ഥാനം മുന്നേറി ആറാമത് എത്തി. അതേ സമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 4 സ്ഥാനങ്ങള്‍ മുന്നേറിയാണ് പത്താമത് എത്തിയത്.

Pos Team Player Rating
01 NZ Kane Williamson 864
02 ENGLAND Joe Root 859
03 AUSTRALIA Steve Smith 818
04 AUSTRALIA Marnus Labuschagne 802
05 NEW ZEALAND Daryl Mitchell 786
06 INDIA Virat Kohli 775
07 ENGLAND Harry Brook 773
08 PAKISTAN Babar Azam 768
09 AUSTRALIA Usman Khawaja 764
10 INDIA Rohit Sharma 748

മോശം പ്രകടനം തുടരുന്ന ബാബര്‍ അസം രണ്ട് സ്ഥാനങ്ങള്‍ വീണ് എട്ടാമത് എത്തിയപ്പോള്‍, തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ 10 സ്ഥാനം മുന്നേറ്റം നടത്തി. 16ാമതായി.

Pos Team Player Rating
01 INDIA Ravichandran Ashwin 863
02 AUSTRALIA Pat Cummins 858
03 SOUTH AFRICA Kagiso Rabada 851
04 INDIA Jasprit Bumrah 787
05 INDIA Ravindra Jadeja 774
06 ENGLAND Ollie Robinson 762
07 ENGLAND James Anderson 761
08 AUSTRALIA Josh Hazlewood 761
09 AUSTRALIA Mitchell Starc 753
10 SRI LANKA Prabath Jayasuriya 751
Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

ബോളിംഗില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഒന്നാമത്. ആദ്യ പത്തില്‍ ജസ്പ്രീത് ബുംറ (4) രവീന്ദ്ര ജഡേജ (5) എന്നിവരുണ്ട്. സൗത്താഫ്രിക്ക മണ്ണില്‍ കളം നിറഞ്ഞ മുഹമ്മദ് സിറാജ് 13 സ്ഥാനങ്ങള്‍ മുന്നേറി 17ാ മതായി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജക്കും അശ്വിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍.

ടീം റാങ്കിങ്ങില്‍ ഓസ്ട്രേലിയ 121 റേറ്റിങ്ങ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 117 പോയിന്‍റുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

Pos Team Rating
01 AUSTRALIA 121
02 INDIA 117
03 ENGLAND 115
04 SOUTH AFRICA 106
05 NEW ZEALAND 95
06 PAKISTAN 89
07 SRI LANKA 79
08 WEST INDIES 77
09 BANGLADESH 51
10 ZIMBABWE 32
11 AFGHANISTAN 10
12 IRELAND 0
Scroll to Top