മുഹമ്മദ് ഷമിക്ക് കോവിഡ്. സൂപ്പര്‍ പേസറെ തിരിച്ചുവിളിക്കുന്നു

സെപ്തംബർ 20-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഓസ്‌ട്രേലിയ പരമ്പരയിൽ നിന്ന് പുറത്തായി. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഷമിക്ക് തിരിച്ചുവരവ് നടത്താനാകുമോ എന്നും സംശയത്തിലാണ്.

ഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ ടി20 സെപ്തംബർ 20ന് മൊഹാലിയിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 സെപ്തംബർ 28ന് കേരളത്തിലുമാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ലോകകപ്പ് സ്ക്വാഡിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മുഹമ്മദ് ഷാമി.

മുഹമ്മദ് ഷാമിക്ക് പകരമായി സീനിയര്‍ താരം ഉമേഷ് യാദവ് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗണ്ടി ക്രിക്കറ്റിനിടെ പരിക്കേറ്റ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന ഉമേഷ് യാദവ്, ഫിറ്റ്നെസ് വീണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നര വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്കായി ഉമേഷ് യാദവ് ലിമിറ്റഡ് ഫോര്‍മാറ്റില്‍ എത്തുക. അവസാനമായി 2019 ഫെബ്രുവരിയിലാണ് ഉമേഷ് യാദവ്, ടി20 കളിച്ചത്.

Previous articleസഞ്ജു ഭായ് ഞങ്ങൾക് ദൈവത്തെ പോലെ ; രോഹന്‍ കുന്നുമ്മല്‍
Next articleഅവന്‍റെ അഭാവം ശരിക്കും അനുഭവിച്ചു. ഇന്ത്യന്‍ സ്ക്വാഡില്‍ തിരിച്ചെത്തിയതില്‍ സന്തോഷം രേഖപ്പെടുത്തി രോഹിത് ശര്‍മ്മ