39 ആം വയസ്സിലും ഇങ്ങനെ ഒരു ഡൈവ് :വീണ്ടും ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ധോണി – കാണാം വീഡിയോ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന റോയൽസിന് വീണ്ടും  ദയനീയ തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 45 റണ്‍സിന്റെ തോല്‍വിയാണ് സഞ്ജു സാംസണും സംഘവും ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് എടുക്കാന്‍ സാധിച്ചത് .സ്പിൻ ബൗളർമാരും ഫീൽഡർമാരും മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ നിരയുടെ സീസണിലെ രണ്ടാം വിജമാണിത് .26 റൺസും 3 വിക്കറ്റും വീഴ്ത്തിയ മോയിൻ അലിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .

ടോസ് നേടിയ സഞ്ജു സാംസൺ ചെന്നൈ  സൂപ്പർ കിങ്‌സ്    ടീമിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു . ചെന്നൈ നിരയിൽ ഓപ്പണർ ഫാഫ് ഡുപ്ലെസിസ് മികച്ച തുടക്കം നൽകി .കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ പന്തിൽ  യുവതാരം പുറത്തായി .എന്നാൽ പിന്നീട് വന്നവർ എല്ലാം റൺസ്  അതിവേഗം കണ്ടെത്തുവാൻ തുടങ്ങി .മൊയീന്‍ അലി (20 പന്തില്‍ 26), സുരേഷ് റെയ്ന (15 പന്തില്‍ 18) ,അമ്പാട്ടി റായുഡു (17 പന്തില്‍ 27), എം എസ് ധോണി (17 പന്തില്‍ 18) എന്നിവരെല്ലാം പ്രതീക്ഷ നല്‍കിയ ശേഷമാണ് പുറത്തായത് .അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ പായിച്ച ഡ്വെയ്ന്‍ ബ്രാവോ (എട്ട്പന്തില്‍ 20 ) ചെന്നൈ സ്കോർ 180 കടത്തി .

എന്നാൽ ചെന്നൈ ബാറ്റിങിനിടയിൽ  തെവാട്ടി എറിഞ്ഞ 15ആം ഓവറിൽ നായകൻ ധോണിയെ പൂജ്യത്തിൽ  റൺ ഔട്ട് ചെയ്യാനുള്ള അവസരം രാജസ്ഥാൻ  റോയൽസ് ലഭിച്ചിരുന്നു. എന്നാൽ ധോണി ഫുൾ ലെങ്ത് ഡൈവ് ചെയ്ത് ഇതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ രംഗം ആരാധകരിൽ വളരെയേറെ ആവേശമാണ്  സൃഷ്ഠിച്ചിരിക്കുന്നത് .ധോണിയുടെ അമ്പരപ്പിക്കുന്ന ഡൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി കഴിഞ്ഞു .