IPL 2023 സീസണിലെ പ്രത്യേകതയാണ് ഇംപാക്റ്റ് പ്ലെയര്‍ എന്ന സംവിധാനം. ടീമുകള്‍ക്ക് ഒരു പകരം താരത്തെ ഇതിലൂടെ ഉപയോഗിക്കാം. ചെന്നെ സൂപ്പര്‍ കിംഗ്സാണ് ആദ്യ ഇംപാക്റ്റ് താരത്തെ ഇറക്കിയത്. ഗുജറാത്ത് ഇന്നിംഗ്സ് ആരംഭിക്കുന്നതിന് മുന്‍പ് അംമ്പാട്ടി റായുഡുവിന് പകരമായാണ് തുഷാർ ദേശ്പാണ്ഡെയെ ഇറക്കിയത്.
പേര് പോലെ മത്സരത്തില്‍ നിര്‍ണായക സ്വാധീനമാണ് തുഷാര്‍ ചെലുത്തിയത്. 3.2 ഓവറില്‍ താരം വഴങ്ങിയത് 51 റണ്‍സാണ്. മറ്റ് ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോഴാണ് ഇംപാക്റ്റ് പ്ലെയറുടെ ഈ പ്രകടനം. മറുവശത്ത് ഗുജറാത്തിനായി കെയ്ന്‍ വില്യംസണിന് പകരം സായി സുദര്‍ശനാണ് എത്തിയത്. 17 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.
മത്സരത്തില്‍ 5 വിക്കറ്റുകള്‍ക്കാണ് ചെന്നൈ തോല്‍വി നേരിട്ടത്. റുതുരാജിന്‍റെ പ്രകടനത്തില്‍ (92) 179 റണ്‍സ് വിജയലക്ഷ്യമാണ് ചെന്നൈ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ഗില്‍ (36 പന്തില്‍ 63) റാഷീദ് ഖാന്‍ (3 പന്തില്‍ 10) സാഹ (16 പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചു.
ഏപ്രില്‍ 3 ന് ലക്നൗനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അടുത്ത ദിവസം ഗുജറാത്ത്, ഡല്‍ഹിയെ നേരിടും.