ഒന്നും അവസാനിച്ചട്ടില്ലാ. ധോണിയുടെ ചെറിയ ❛വലിയ❜ പ്രകടനം.

2023 ഐപിഎല്‍ സീസണിലെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നെ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് സ്കോര്‍ ചെയ്തത്. 52 പന്തില്‍ 92 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക്വാദാണ് ടോപ്പ് സ്കോററായത്.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ, ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മത്സരത്തില്‍ ടോസിനായി എത്തിയ ധോണിയെ വന്‍ ആരവത്തോടെയാണ് കാണികള്‍ വരവേറ്റത്.

1e70b6ff 25d3 48be bea1 9cef3d221c42

മത്സരത്തില്‍ ആരാധകരുടെ മുന്നില്‍ ബാറ്റ് ചെയ്യാനും ധോണിക്ക് സാധിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായി എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ ധോണി ഒരു സിക്സും ഒരു ഫോറും അടിച്ചു. 7 പന്തില്‍ 14 റണ്ണുമായി ധോണി പുറത്താകതെ നിന്നു. ഏറെ കാലത്തിനു ശേഷം ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ ധോണിയുടെ ചെറിയ വലിയ പ്രകടനം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മത്സരത്തിലെ സിക്സോടെ ചെന്നൈക്കായി 200 സിക്സ് എന്ന നേട്ടവും ധോണി സ്വന്തമാക്കി.

Previous articleഅഹമ്മദാബാദിൽ ഋതുരാജിന്റെ വെടിക്കെട്ട്. ഗുജറാത്ത് ബോളർമാരെ പഞ്ചറാക്കി അടിയോടടി.
Next articleചെന്നൈയെ അവസാന ഓവറില്‍ ഗുജറാത്ത് മറികടന്നു. തകർപ്പൻ വിജയം 5 വിക്കറ്റുകൾക്ക്.