അടുത്ത സീസണിൽ കളിക്കുമോ : ഉത്തരം നൽകി ധോണി

ഐപിൽ പതിനഞ്ചാം സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് അത്രത്തോളം മധുര ഓർമ്മകളല്ല സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ ചെന്നൈ ടീമിന് പക്ഷേ ഈ സീസണിലെ പ്ലേഓഫ് യോഗ്യത പോലും നേടാൻ കഴിഞ്ഞിട്ടില്ല. അവസാന ലീഗ് കളിയിൽ രാജസ്ഥാൻ റോയൽസ് എതിരെ അഭിമാന ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ധോണിയും സംഘവും ആഗ്രഹിക്കുന്നില്ല.

അതേസമയം ഈ കളിക്ക് മുൻപായി തന്നെ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചാ വിഷമായി മാറിയത് ചെന്നൈ നായകനായ മഹേന്ദ്ര സിംഗ് ധോണിയാണ്. ഈ കളിക്ക് പിന്നാലെ ധോണി ഐപിഎല്ലിൽ നിന്നും തന്നെ വിരമിക്കുമെന്നുള്ള റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു.

അതേസമയം നാല്പതുകാരനായ ധോണി തന്റെ ഭാവി പദ്ധതികൾ എന്തെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ. ഇന്നത്തെ കളിയിൽ ചെന്നൈ ടീം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ കമന്റെറ്ററുടെ ചോദ്യത്തിനാണ് ധോണി വിശദമായ മറുപടി നൽകിയത്. ഇത്‌ അവസാന ഐപിൽ മത്സരമാണോ എന്നുള്ള ചോദ്യത്തിന് ഒരിക്കലും അല്ലെന്ന് പറഞ്ഞ ധോണി നെക്സ്റ്റ് ഐപിൽ സീസണിൽ താൻ ഉണ്ടാകുമെന്ന് വിശദമാക്കി.

“തീർച്ചയായും ഞാൻ നെക്സ്റ്റ് ഐപിൽ സീസണിൽ ടീമിനായി കളിക്കാൻ ഉണ്ടാകും. കളിച്ചില്ലെങ്കിൽ ഞാൻ ചെന്നൈ ആരാധകരോട് ഞാൻ കാണിക്കുന്ന അന്യായമായിരിക്കും അത്‌. ഞാൻ ഒരിക്കലും അതിന് റെഡിയല്ല. ചെന്നൈ ആരാധകർക്ക് മുൻപിൽ അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” ധോണി പറഞ്ഞു