വരാനിരിക്കുന്ന ഐപിൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമും ആരാധകരും . 2021 സീസൺ ഐ പി എല്ലിനായി മികച്ച രീതിയിൽ പരിശീലനം നടത്തുവാനായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിൽ എത്തി. താരം ചെന്നൈയിൽ എത്തിയ വീഡിയോ ക്ലബ് പങ്കുവെച്ചു. ഇനി ധോണിക്ക് ഒരാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിന്
ശേഷം നായകൻ ധോണി പരിശീലനം ആരംഭിക്കും. ഏപ്രിൽ രണ്ടാം വാരത്തിൽ ഐ പി എൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് മുമ്പ് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കുക ആകും ധോണിയുടെ ലക്ഷ്യം.ബിസിസിഐയും ഐപിഎൽ സംഘടിപ്പിക്കുവാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് .
ധോണി മാത്രമല്ല ടീമിലെ പ്രമുഖ താരമായ അമ്പാട്ടി റായ്ഡുവും ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ നടന്ന് വരുന്ന വിജയ് ഹസാരെ ട്രോഫി കഴിയുന്നതോടെ മറ്റു താരങ്ങളും ചെന്നൈയിൽ എത്തും. അടുത്ത ആഴ്ചയോടെ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ പരിശീലന ക്യാമ്പ് ആരംഭിക്കും. കഴിഞ്ഞ സീസണിലെ നിരാശയാർന്ന പ്രകടനം മറികടക്കുവാൻ വലിയ ഒരുക്കങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മന്റ് ഇത്തവണ നടത്തുന്നത് .
പുതിയ സീസൺ മുന്നോടിയായായി കഴിഞ്ഞ സീസണിലെ പ്രമുഖരായ പല താരങ്ങളേയും നിലനിര്‍ത്തിയ ചെന്നൈ ടീം റോബിന്‍ ഉത്തപ്പ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പുജാര തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണില്‍ ടീം വിട്ടുപോയ സുരേഷ് റെയ്‌നയും തിരിച്ചെത്തിയിട്ടുണ്ട്. റെയ്ന ഇത്തവണ ടീമിനൊപ്പം ഉണ്ടാകും എന്ന് ചെന്നൈ ടീം മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട് .വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന ഉത്തപ്പ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ടീം ചെന്നൈയുടെ ഏറ്റവും വലിയ ആശ്വാസം . വാട്സൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ചെന്നൈ ഉത്തപ്പയെ സീസണിൽ ഓപ്പണറായി പരിഗണിക്കുവാനാണ് സാധ്യത .
ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ് :MS Dhoni, Suresh Raina, Ambati Rayudu, N Jagadeesan, Faf Du Plessis, Ruturaj Gaikwad, Sam Curran, Ravi Jadeja, Dwayne Bravo, Mitchell Santner, Josh Hazlewood, Shardul Thakur, Karn Sharma, KM Asif, Imran Tahir, R. Sai Kishore, Deepak Chahar, Lungi Ngidi, Moeen Ali, Krishnappa Gowtham, Harisankar Reddy, Bhagvath Varma and Cheteshwar Pujara