ഇന്ത്യന്‍ പ്രീമിയര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 117 റണ്‍സിനു എല്ലാവരും പുറത്തായി. 91 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്.
വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുമായി ചെന്നൈ എട്ടാമതാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കോണ്‍വെ – റുതുരാജ് കൂട്ടുകെട്ട് ഒരുക്കിയ അടിത്തറിയിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍ നേടിയത്. ബോളിംഗില്‍ 3 വിക്കറ്റുമായി മൊയിന്‍ അലി തിളങ്ങിയപ്പോള്‍ മുകേഷ് ചൗധരി, സിമ്രജീത്ത് സിങ്ങ് , ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി. ഇതുപോലെ ആദ്യമേ വിജയിച്ചിരുന്നെങ്കില്‍ നന്നായിരുന്നാനേ എന്ന് മത്സര ശേഷം ധോണി പറഞ്ഞു. ” ബാറ്റര്‍മാര്‍ നന്നായി കളിച്ചു. എല്ലാവരും സംഭാവനകള്‍ നല്‍കി. ” സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ഉണ്ടായിരുന്നത് സഹായിച്ചു എന്നും ധോണി പറഞ്ഞു.
ചെന്നൈയുടെ പുതിയ താരങ്ങളായ മുകേഷ് ചൗധരിയും സിമ്രജിത്ത് സിങ്ങും 2 വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇരുവരേയും പ്രശംസിച്ച ക്യാപ്റ്റന്‍, അവര്‍ക്ക് കഴിവുണ്ടെന്നും എത്രത്തോളം കളിക്കുന്നുവോ അത്രയും നന്നാവാന്‍ കഴിയുമെന്നും ധോണി പറഞ്ഞു. മത്സരത്തില്‍ 8 പന്തില്‍ 21 റണ്‍സുമായി ധോണിയാണ് ഫിനിഷിങ്ങ് ജോലി നടത്തിയത്.
അതിനെ പറ്റിയും ധോണി വാചാലനായി. ക്രീസില്‍ എത്തി തുടക്കത്തില്‍ തന്നെ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടമല്ലാത്ത താരമാണ് താന്‍ എന്ന് പറഞ്ഞു.” 12 ബോളുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഞങ്ങളില്‍ ആര്‍ക്കെങ്കിലും 2 പന്തില്‍ 8 റണ്‍ ഒക്കെ നേടിയാല്‍ അത് ടീമിനെ സഹായിക്കും. പക്ഷേ രണ്ടോ മൂന്നോ റണ്‍ നേടിയാല്‍ അത് സഹായിക്കില്ലാ ” ധോണി പറഞ്ഞു.
3 മത്സരങ്ങളില്‍ 3 വിജയം, എന്തും സംഭവിക്കാം എന്ന അവതാരകന്‍റെ ചോദ്യത്തിനുള്ള ധോണിയുടെ മറുപടി വൈറലായി. ”ഞാൻ കണക്കിന്റെ വലിയ താത്പര്യമുള്ള ആളല്ലാ. സ്‌കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ അതിൽ മിടുക്കനായിരുന്നില്ല. NRR നെ കുറിച്ച് ചിന്തിക്കുന്നത് സഹായിക്കില്ല. ഐപിഎൽ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റ് രണ്ട് ടീമുകൾ കളിക്കുമ്പോൾ, സമ്മർദ്ദത്തിലും ചിന്തയിലും ആയിരിക്കാൻ ആഗ്രഹിക്കുന്നില്ല. അടുത്ത കളിയിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചാൽ മതി. ഞങ്ങൾ പ്ലേ ഓഫിൽ എത്തിയാൽ, മികച്ചത്. എന്നാൽ അത് സംഭവിച്ചില്ലെങ്കിലും അത് ലോകാവസാനമല്ല ” ധോണി പറഞ്ഞു നിര്‍ത്തി.