ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 13 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചത്. മഹേന്ദ്ര സിങ്ങ് ധോണി ക്യാപ്റ്റനായി തിരികെയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കഴിഞ്ഞു. 203 റണ്‍ വിജയലക്ഷ്യം ഉയര്‍ത്തിയ ചെന്നൈക്കെതിരെ നിശ്ചിത 20 ഓവറില്‍ 189 റണ്‍സ് മാത്രമാണ് ഹൈദരബാദിനു നേടാന്‍ കഴിഞ്ഞത്. വിജയത്തോടെ പ്ലേയോഫ് സാധ്യതകള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി.
ക്യാപ്റ്റന്‍സി സമര്‍ദ്ദം കാരണം വ്യക്തിഗത പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ജഡേജ ക്യാപ്റ്റന്‍സി സ്ഥാനം ധോണിയെ തിരികെ ഏല്‍പ്പിച്ചത്. മത്സരത്തില്‍ ജഡേജയുടെ ക്യാപ്റ്റന്‍സിയെ പറ്റി മഹേന്ദ്ര സിങ്ങ് ധോണി അഭിപ്രായപ്പെട്ടു.
”ജഡേജക്ക്, ഈ വർഷം ക്യാപ്റ്റനായി അവസരം നൽകുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു, തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചു. ക്യാപ്റ്റന്‍സി മാറ്റം നടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആദ്യ 2 മത്സരങ്ങളില്‍ ജഡേജയോട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു ”
” അതിനുശേഷം ഏത് ആംഗിളിൽ ബൗൾ ചെയ്യണമെന്നും അതെല്ലാം ഞാൻ അവനു വിട്ടുകൊടുത്തു. സീസണിന്റെ അവസാനത്തിൽ, നായകസ്ഥാനം മറ്റൊരാൾ നിർവഹിച്ചതായി അയാൾക്ക് തോന്നരുത്, ഞാൻ ടോസിനായി പോകുന്നു. ക്യാപ്റ്റന്‍സി വേറെ ആള്‍ ചെയ്യുന്നു. അങ്ങനെ തോന്നരുത് ”
” സ്പൂൺ ഫീഡിംഗ് ക്യാപ്റ്റനായി വളരാന്‍ സഹായിക്കുന്നില്ല, കളിക്കളത്തിൽ നിങ്ങൾ നിർണായക തീരുമാനങ്ങൾ എടുക്കണം, ആ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾ തന്നെ ഏറ്റെടുക്കണം ” ധോണി പറഞ്ഞു നിര്‍ത്തി.
എന്തുകൊണ്ടാണ് ക്യാപ്റ്റന്‍സി വീണ്ടെടുത്തത് എന്നുള്ള കാരണവും ധോണി വെളിപ്പെടുത്തി. ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍ നിരവധി സമര്‍ദ്ദം അനുഭവപ്പെടും, ഇത് നിങ്ങളുടെ പ്രകടനത്തെ ബാധക്കും. ജഡേജയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ധോണി പറഞ്ഞു.