പതിരാനയെ എറിയിപ്പിക്കാൻ ധോണിയുടെ ചാണക്യതന്ത്രം. കൂട്ടുനിന്ന് അമ്പയർ. വിവാദം ആളിക്കത്തുന്നു.

ezgif 1 7672d57a66

മൈതാനത്ത് പല ബുദ്ധിപരമായ തീരുമാനങ്ങൾ കൊണ്ടും പ്രശസ്തി നേടിയിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിനിടെ മറ്റൊരു ക്രിക്കറ്റ് താരവും ചിന്തിക്കാത്ത തരത്തിൽ ചിന്തിച്ച ചരിത്രമാണ് ധോണിക്കുള്ളത്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ ക്വാളിഫയറിൽ ധോണിയുടെ അതിബുദ്ധി വിമർശനത്തിന് വിധേയമായിരിക്കുകയാണ്. മത്സരത്തിൽ ചെന്നൈയുടെ ഡെത്ത് ബോളറായ പതിരാനയെ ബോൾ ചെയ്യിക്കാൻ ധോണി സ്വീകരിച്ച ഒരു ബുദ്ധിപരമായ നീക്കമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമർശനത്തിന് കാരണമായിരിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ഇന്നിങ്സിലെ പതിനാറാം ഓവറിനിടയായിരുന്നു സംഭവം അരങ്ങേറിയത്.

പതിനാറാം ഓവറിനു മുൻപേ പതിരാന ഓരോവർ എറിഞ്ഞിരുന്നു. അതിനുശേഷം മൈതാനം വിടുകയും പിന്നീട് പതിനാറാം ഓവറിന് തൊട്ടുമുമ്പായി തിരികെയെത്തുകയുമാണ് ചെയ്തത്. എന്നാൽ മൈതാനം വിട്ട് 9 മിനിറ്റുകളോളം മാറിനിന്ന ശേഷമായിരുന്നു പതിരാന തിരികെയെത്തിയത്. അതിനാൽതന്നെ മൈതാനത്തും ആ 9 മിനിറ്റ് പതിരാനാ ചിലവഴിക്കേണ്ടതുണ്ടായിരുന്നു. അല്ലാത്തപക്ഷം പതിരാനയ്ക്ക് പതിനാറാം ഓവർ എറിയാൻ സാധിക്കുമായിരുന്നില്ല. ഇത് അമ്പയറോട് ചോദിച്ച് ധോണി കൃത്യമായി മനസ്സിലാക്കി. ശേഷം മൈതാനത്ത് പതിരാനയെ 9 മിനിറ്റ് നിർത്താനായി ധോണി തന്റെ ബുദ്ധി ഉപയോഗിച്ചു.

പതിവിന് വിപരീതമായി ചെന്നൈ ടീം അംഗങ്ങളും ധോണിയും അമ്പയർമാരോട് സംസാരിക്കാൻ തുടങ്ങി. ഇങ്ങനെ കുറച്ചധികം സമയം ധോണി അമ്പയറുമായി സംസാരിച്ചു. അങ്ങനെ നാലു മിനിറ്റുകൾ കഴിഞ്ഞപ്പോൾ പതിരാന മൈതാനത്ത് 9 മിനിറ്റുകൾ ചിലവഴിച്ചിരുന്നു. ശേഷം ധോണി പതിരാനയെ പന്തേൽപ്പിക്കുകയാണ് ഉണ്ടായത്. വളരെ നിർണായകമായ ഓവർ തന്നെയായിരുന്നു പതിനാറാമത്തേത്. പതിരാനയ്ക്ക് തന്റെ കോട്ട പൂർത്തീകരിക്കണമെങ്കിൽ പതിനാറാം ഓവർ എറിഞ്ഞെ തീരുമായിരുന്നുള്ളൂ. ഇതിനായാണ് ധോണി മൈതാനത്ത് ഇത്തരം ഒരു നാടകം കളിച്ചത്. ഈ സമയത്ത് ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത് 30 പന്തുകളിൽ 71 റൺസ് ആയിരുന്നു.

See also  കളത്തില്‍ സ്ഥിരമായി മോശം പെരുമാറ്റം. ഹസരങ്കയെ വിലക്കി ഐസിസി

ക്രിക്കറ്റ് തന്ത്രത്തിന്റെ മാതൃകയിൽ നോക്കുമ്പോൾ ധോണിയുടെ നീക്കം ബുദ്ധിപരമായി തോന്നുമെങ്കിലും, ഇതിനെതിരെ വിമർശനങ്ങൾ ഉയരുകയുണ്ടായി. മനഃപൂർവം മത്സരം ധോണി വൈകിപ്പിക്കുകയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. അതിനാൽതന്നെ അവസാന ഓവറിൽ കേവലം 4 ഫീൽഡർമാരെ മാത്രമേ ചെന്നൈക്ക് 30 വാര സർക്കിളിന് പുറത്തുനിർത്താൻ സാധിക്കുമായിരുന്നുള്ളൂ. മാത്രമല്ല സ്ലോ ഓവർ റേറ്റിന്റെ പേരിൽ ധോണിക്കെതിരെ പിഴയും വരുമെന്നത് ഉറപ്പാണ്. പക്ഷേ ഇതെല്ലാം ചെയ്യാൻ വിധേയമായി തന്നെയായിരുന്നു ധോണി ഇത്തരം ഒരു തന്ത്രപരമായി നീക്കത്തിന് മുതിർന്നത്.

Scroll to Top