ഫിനിഷര്‍ ധോണി ഫിനിഷായിട്ടില്ലാ. ധോണി ഉള്ളപ്പോള്‍ ചെന്നൈ എന്തിനു പേടിക്കണം

PicsArt 10 10 11.22.11 scaled

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐപിഎൽ പതിനാലാം സീസൺ പ്ലേഓഫിലെ പ്രധാന മത്സരങ്ങൾക്ക് തുടക്കം.ഒന്നാമത്തെ ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ഡൽഹിക്കെതിരെ 4 വിക്കറ്റ് ജയം. അത്യന്തം ആവേശത്തിൽ മുൻപോട്ട് പോയ ഈ ഒരു മത്സരത്തിൽ അവസാന ഓവറിലാണ് ത്രില്ലർ ജയം നേടുവാൻ ധോണിക്കും സംഘത്തിനും കഴിഞ്ഞത്. വളരെ ഏറെ ആവേശം നിറഞ്ഞുനിന്ന കളിയിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് അവസാന ഓവറുകളിൽ ഏറെ കരുത്തായി മാറിയത് ധോണിയുടെ ഫിനിഷിങ് മികവാണ്. മോശം ബാറ്റിങ് ഫോം പേരിൽ രൂക്ഷ വിമർശനങ്ങൾ കൂടി കേട്ട ധോണി ഹേറ്റേഴ്സിന് എല്ലാം തന്നെ മറുപടികൾ നൽകിയാണ് ഡൽഹിക്ക് എതിരെ തന്റെ ഫിനിഷിങ് മികവ് കൂടി പുറത്തെടുത്തത്. മത്സരത്തിൽ വീണ്ടും ഒരിക്കൽ കൂടി ചെന്നൈ ബാറ്റ്‌സ്മന്മാർ തിളങ്ങിയപ്പോൾ ചെന്നൈ ടീം അവരുടെ ഐപിഎല്ലിലെ ഒൻപതാം ഫൈനലിൽ ഇടം നേടി.

അത്യന്തം ആവേശം നിറഞ്ഞ കളിയിൽ ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ നായകൻ ധോണിയുടെ കരുത്തിലാണ് ചെന്നൈ ടീം ജയിച്ചത്. അവസാന ഓവറിൽ 13 റൺസ് ജയിക്കാൻ വേണമെന്നിരിക്കെ ടോം കരൺ എറിഞ്ഞ ഓവറിൽ മൂന്ന് ഫോറുകൾ നേടിയാണ് മഹേന്ദ്ര സിങ് ധോണി തന്റെ ടീമിനെ മറ്റൊരു ഫൈനലിലേക്ക് കൂടി നയിച്ചത്. നേരത്തെ സ്റ്റാർ ഓപ്പണർ ഗെയ്ക്ഗ്വാദ് 70 റൺസും സീനിയർ താരം റോബിൻ ഉത്തപ്പ 63 റൺസും അടിച്ചെടുത്തിരുന്നു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ആദ്യത്തെ ഓവറിൽ തന്നെ ഫാഫ് ഡൂപ്ലസ്സിന്റെ വിക്കറ്റ് നഷ്ടമായ ചെന്നൈക്കായി ഉത്തപ്പ കരിയറിലെ മികച്ച ഒരു ഇന്നിങ്സാണ് പുറത്തെടുത്തത്.44 ബോളിൽ 7 ഫോറും 2 സിക്സും അടക്കം 63 റൺസ് അടിച്ചെടുത്ത ഉത്തപ്പയും ഒപ്പം യുവ താരം ഗെയ്ക്ഗ്വാദു തിളങ്ങി. അവസാന ഓവറുകളിൽ ഡൽഹി ബൗളർമാർ സമ്മർദ്ദം ഉയർത്തി എങ്കിലും പത്തൊൻപ്പതാം ഓവറിൽ നേരിട്ട രണ്ടാം ബോൾ സിക്സ് പറത്തി ബാറ്റിങ് ആരംഭിച്ച ധോണി വെറും 6 ബോളിൽ 3 ഫോറും 1 സിക്സും അടക്കം 18 റൺസ് നേടി

അതേസമയം ഐപിൽ പതിനാലാം സീസണിൽ മികച്ച ഫോമിലുള്ള യുവ താരം ഗെയ്ക്ഗ്വാദ് 50 ബോളിൽ 5 ഫോറും 2 സിക്സും അടക്കം 70 റൺസ് നേടി. മോശം ഫോമിൽ ആണെങ്കിലും നിർണായക സമയത്ത് ജഡേജക്ക് മുൻപായി ക്രീസിൽ എത്തിയ ധോണിയുടെ ബാറ്റിങ് പ്രകടനം കയ്യടികൾ നേടി കഴിഞ്ഞു.ധോണിയുടെ ഐപിൽ കരിയറിലെ പത്താം ഫൈനലും ഒപ്പം ചെന്നൈ ടീമിന്റെ ഒൻപതാം ഫൈനലുമാണ് വരുന്നത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ്‌ പോലും കാണാതെ പുറത്തായ ചെന്നൈ ടീമിന്റെ ഗംഭീര തിരിച്ചുവരവാണ് ഇത്

Scroll to Top