ഐപിൽ പതിനഞ്ചാം സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താനായി കഴിയാതെ വളരെ അധികം വിമർശനങ്ങൾ നേരിട്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. സീസണിലെ ആദ്യത്തെ എട്ട് കളികളിൽ ആറിലും തോൽവി മാത്രം നേരിട്ട ചെന്നൈ ടീം ഹൈദരാബാദ് എതിരായ മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല.
തുടക്ക കളികളിൽ ചെന്നൈയെ നയിച്ച ജഡേജക്ക് പകരം ഇതിഹാസ നായകനായ ധോണിക്ക് കീഴിൽ ഇറങ്ങുമ്പോൾ വീണ്ടും വിജയവഴിയിൽ തിരികെ എത്താനായി കഴിയുമെന്നാണ് ചെന്നൈ ടീമും മാനേജ്മെന്റും സ്വപ്നം കാണുന്നത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ടീം ബൗളിംഗ് സെലക്ട് ചെയ്തപ്പോൾ വളരെ അധികം ചർച്ചയായി മാറിയത് ചെന്നൈ നായകനായ മഹേന്ദ്ര സിങ് ധോണിയുടെ വാക്കുകൾ തന്നെയാണ്. ടോസ് സമയം കമന്റെറ്ററുടെ ചോദ്യത്തിന് ധോണി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉത്തരം നൽകി.

വീണ്ടും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനായി എത്തുമ്പോൾ വരാനിരിക്കുന്ന ഐപിൽ സീസണുകളിലും താങ്കളെ ചെന്നൈ കുപ്പായത്തിൽ കാണാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ചിരിച്ചുകൊണ്ട് പതിവ് രീതിയിലാണ് ധോണി ഉത്തരം നൽകിയത്.

നിങ്ങൾ തീർച്ചയായും എന്നെ മഞ്ഞ കുപ്പായത്തിൽ കാണുമെന്നു പറഞ്ഞ ധോണി അത് ഏത് റോളിൽ ആകുമെന്നത് നോക്കാമെന്ന് കൂടി ധോണി പറഞ്ഞു. ടോസ് സമയം ഗ്രൗണ്ടിലേക്ക് എത്തിയ ധോണിക്ക് വലിയ സ്വീകരണമാണ് ആരാധകരും കാണികളും നൽകിയത്