വിക്കറ്റ് വേട്ടയിൽ ഇനി അശ്വിൻ ഒന്നാമൻ. കുംബ്ലെയെ മറികടന്നു

GHKhIu1XMAAeogM scaled

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ വമ്പൻ റെക്കോർഡ് ഭേദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് നിരയിലെ ആദ്യ 2 വിക്കറ്റുകൾ കൊയ്ത് അശ്വിൻ തകര്‍പ്പന്‍ നേട്ടമാണ് പേരിൽ ചേർത്തത്.

ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ്‌ വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് രവിചന്ദ്രൻ അശ്വിൻ പേരിൽ ചേർത്തത്. ഇന്ത്യൻ മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ മറികടന്നാണ് അശ്വിൻ ഈ ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയതോടെയാണ് അശ്വിൻ കുംബ്ലെയെ മറികടന്നിരിക്കുന്നത്.

1993 മുതൽ 2008 വരെ ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ പ്രതിനിധീകരിച്ച കുംബ്ലെ 350 വിക്കറ്റുകളാണ് ഇന്ത്യൻ മണ്ണിൽ നേടിയിരുന്നത്. അത് മറികടന്ന് 352 വിക്കറ്റുകൾ സ്വന്തമാക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് സൂപ്പർ താരം ഓലി പോപ്പിനെ പുറത്താക്കിയാണ് അശ്വിൻ ഈ നേട്ടം കൊയ്തത്.

ഇന്ത്യയ്ക്കായി ടെസ്റ്റ്‌ മത്സരങ്ങളിൽ ഇന്ത്യൻ മണ്ണിൽ 265 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഹർഭജൻ സിംഗാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യൻ മണ്ണിൽ 219 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള കപിൽ ദേവ് ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ത്യക്കായി 26 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള രവീന്ദ്ര ജഡേജയാണ് ലിസ്റ്റിലെ അഞ്ചാമൻ.

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

നാലാം ടെസ്സിന്റെ ആദ്യ ദിവസം മറ്റൊരു റെക്കോർഡ് കൂടി അശ്വിൻ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 100 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് അശ്വിൻ അന്ന് പേരിൽ ചേർത്തത്. ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും അശ്വിൻ പേരിൽ കുറിച്ചിരുന്നു. ശേഷമാണ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ വിക്കറ്റുകൾ നേടി അശ്വിൻ ഞെട്ടിച്ചിരിക്കുന്നത്.

GHKjgRfWEAA q8D

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ഓപ്പണർ ഡക്കറ്റ്, ഒലീ പോപ്, അപകടകാരിയായ ജോ റൂട്ട് എന്നിവരുടെ നിർണായകമായ വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. ഇതിൽ ഡക്കറ്റിനെയും പോപ്പിനേയും തുടർച്ചയായി പന്തുകളിലായിരുന്നു അശ്വിൻ പുറത്താക്കിയത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 353 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് 307 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ധ്രുവ് ജുറലിന്റെ തകർപ്പൻ അർത്ഥ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്.

ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡ് ഇന്ത്യ വഴങ്ങുകയുണ്ടായി. ശേഷമാണ് രണ്ടാം ഇന്നിങ്സിൽ അശ്വിനും കുൽദീപ് യാദവും ചേർന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏറ്റവും ചെറിയ സ്കോറിൽ പൂട്ടിക്കെട്ടി വിജയം സ്വന്തമാക്കി പരമ്പര നേടാനാണ് ഇന്ത്യൻ ശ്രമം..

Scroll to Top