ഡേ നൈറ്റ് ടെസ്റ്റ്‌ ചരിത്രത്തിൽ ഇത് ആദ്യം : ഒന്നാം ദിനത്തില്‍ വീണത് 16 വിക്കറ്റുകള്‍

335851

ലങ്കക്ക് എതിരായ ബാംഗ്ലൂർ ടെസ്റ്റിൽ ഒന്നാം ദിനം ബൗൾ കൊണ്ട് അധിപത്യം സ്വന്തമാക്കി ഇന്ത്യൻ ടീം. ഒന്നാം ദിനം ലങ്കൻ ഇന്നിങ്സിലെ 6 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടീം ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുമ്പോൾ ബാംഗ്ലൂരിലെ ഡേ നൈറ്റ് ടെസ്റ്റ്‌ അത്യന്തം ആവേശം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ നടക്കുന്ന മൂന്നാമത്തെ മാത്രം ഡേ നൈറ്റ് ടെസ്റ്റിൽ ബാറ്റിങ് അത്യാന്തം ദുഷ്കരമായി മാറുന്നുവെന്നതാണ് ഒന്നാം ദിനത്തെ കളി നൽകുന്ന സൂചന. ഒന്നാം ദിനം ഇന്ത്യൻ ടീം ആദ്യത്തെ ഇന്നിങ്സിൽ 252 റൺസിൽ അവസാനിച്ചപ്പോൾ ലങ്ക ഒന്നാം ദിനം കളി നിർത്തുമ്പോൾ 6 വിക്കെറ്റ് നഷ്ടത്തിൽ 86 റൺസ്‌ എന്നുള്ള നിലയിലാണ്. ആകെ പതിനാറ് വിക്കറ്റുകളാണ് ഒന്നാം ദിനം ബാംഗ്ലൂർ ടെസ്റ്റിൽ വീണത്.

എന്നാൽ അപൂർവ്വമായ റെക്കോർഡിനും കൂടി ബാംഗ്ലൂർ ഡേ നൈറ്റ്‌ ടെസ്റ്റിലെ ഒന്നാം ദിനം സാക്ഷിയായി.പിങ്ക് ബോൾ ഡേ നൈറ്റ്‌ ക്രിക്കറ്റ്‌ ടെസ്റ്റ്‌ ചരിത്രത്തിൽ ഒന്നാമത്തെ ദിനം മാത്രം ഇത്രയേറെ വിക്കറ്റുകള്‍ ഇതുവരെ വീണിട്ടില്ല.പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യദിനം പതിമൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ് ഇതിന് മുൻപ് വരെയുണ്ടായിരുന്ന റെക്കോർഡ്.

See also  2 വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ട്യയുടെ തിരിച്ചു വരവ്. മുംബൈ ഇന്ത്യൻസിന് ആശ്വാസം

മുൻപ് നാല് തവണയാണ് ഡേ നൈറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ദിനം 13 വിക്കറ്റുകൾ വീണത്. സൗത്താഫ്രിക്ക : സിംബാബ്വേ ടെസ്റ്റ്‌,ഇംഗ്ലണ്ട് :കിവീസ് ടെസ്റ്റ്‌, ഇന്ത്യ : ബംഗ്ലാദേശ് ടെസ്റ്റ്‌ (2019), ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ എന്നിങ്ങനെ പിങ്ക് ബോൾ ടെസ്റ്റുകളിൽ സമാനമായി 13 വിക്കറ്റുകൾ ഒന്നാം ദിനം തന്നെ വീണു.

അതേസമയം ഇന്ത്യൻ ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ വെടിക്കെട്ട് ഫിഫ്റ്റി നിർണായകമായി മാറിയപ്പോൾ ഒന്നാം ദിനം ലങ്കക്കായി എംബ്ലൾഡീനിയയും ജയവിക്രമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ലങ്കക്കായി സ്പിൻ ബൗളർമാർ തിളങ്ങിയെങ്കിൽ ഇന്ത്യക്കായി ഒന്നാം ദിനം ബുംറ മൂന്നും ഷമി രണ്ട് വിക്കറ്റും വീഴ്ത്തി

Scroll to Top