അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ടി20 മത്സരവും വിജയിച്ച് ടീം ഇന്ത്യ സമ്പൂര്‍ണ്ണ പരമ്പര വിജയം സ്വന്തമാക്കി. ചിന്നസ്വാമിയില്‍ നടന്ന പോരാട്ടത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷമാണ് വിജയിയെ കണ്ടെത്തിയത്.
മൂന്നാം മത്സരത്തിലും വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് രോഹിത് ശര്‍മ്മ നേടിയത്. 2022 നവംബറില്‍ ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ഇതാദ്യമായായിരുന്നു രോഹിത് ശര്‍മ്മ ടി20 ജേഴ്സിയില്‍ എത്തിയത്. ക്യാപ്റ്റനായി തിരിച്ചെത്തിയ രോഹിത് ശര്‍മ്മ, ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി.
ഇരുവര്‍ക്കും 41 വിജയം വീതമാണുള്ളത്. ധോണി 72 മത്സരങ്ങളില്‍ നിന്നും ഇത്രയും വിജയം നേടിയപ്പോള്‍ രോഹിത് ശര്‍മ്മക്ക് വേണ്ടി വന്നത് വെറും 54 മത്സരം മാത്രം. 30 വിജയങ്ങള്‍ ഉള്ള വിരാട് കോഹ്ലിയാണ് രണ്ടാമത്.
Captain | Matches | Won | Lost | Tied | No Result |
---|---|---|---|---|---|
MS Dhoni | 72 | 41 | 28 | 1 | 2 |
RG Sharma | 54 | 41 | 12 | 1 | 0 |
V Kohli | 50 | 30 | 16 | 2 | 2 |