ഫീല്‍ഡില്‍ അമാനുഷികനായി വിരാട് കോഹ്ലി. മത്സരത്തിലെ നിര്‍ണായക നിമിഷങ്ങള്‍

kohi brilliant in the field

ബെംഗളൂരുവിൽ നടന്ന അവസാന ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ രണ്ടാം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം കണ്ടത്. ചിന്നസ്വാമിയില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ സ്‌കോറായ 212-4ന് മറുപടിയായി അഫ്ഗാനിസ്ഥാൻ സ്‌കോർ 212-6 എന്ന നിലയിൽ സമനിലയിൽ എത്തിക്കുകയായിരുന്നു.

മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡില്‍ നിര്‍ണായക പ്രകടനങ്ങളാണ് വിരാട് കോഹ്ലി നടത്തിയത്. വിരാട് കോഹ്ലിയുടെ സേവുകള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക നിമിഷമായി മാറി. അഫ്ഗാനിസ്ഥാന്റെ ചേസിനിടെ, ബൗണ്ടറി ലൈനിൽ സിക്സൊന്നുറച്ച ഒരു ഷോട്ട് അമാനുഷികമായ ശ്രമം നടത്തിയാണ് വിരാട് കോഹ്ലി തടഞ്ഞിട്ടത്.

17-ാം ഓവറിൽ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെതിരെ കരീം ജനത് ലോംഗ്-ഓൺ ബൗണ്ടറിയിലേക്കുള്ള ഷോട്ടാണ് തടഞ്ഞിട്ടത്. 5 റണ്‍സാണ് വിരാട് കോഹ്ലി സേവ് ചെയ്തത്. കോഹ്‌ലി പന്ത് പിടിച്ചെടുക്കുന്ന നിമിഷത്തിന് ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷന്റെ സാമ്യമുണ്ടായിരുന്നു.

ഈ മികച്ച ഫീൽഡിംഗ് പ്രകടനത്തിന് പുറമേ, കോഹ്‌ലി പിന്നീട് ഒരു മികച്ച ക്യാച്ച് പുറത്തെടുത്തു. അവേഷ് ഖാന്റെ പന്തില്‍ നജീബുള്ള സദ്രാനെ പുറത്താക്കാന്‍ മികച്ച ഒരു റണ്ണിംഗ് ക്യാച്ചാണ് വിരാട് കോഹ്ലി പുറത്തെടുത്തത്.

കളത്തിലെ കോഹ്‌ലിയുടെ മികവ് അവിടെയും അവസാനിച്ചില്ല. ആദ്യ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഗുൽബാദിനെ ലോംഗ് ഓണിൽ നിന്ന് മൂർച്ചയുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കാന്‍ വിരാട് കോഹ്ലിക്ക് സാധിച്ചു.

See also  ആദ്യ ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് നേടി ജൂറൽ. പക്വതയാർന്ന ബാറ്റിങ് പ്രകടനവുമായി യുവതാരം.
Scroll to Top