വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 18 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്. 30 പന്തില്‍ 3 ഫോറടക്കമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്സ്. കരിയറിലെ 250ാം ഏകദിന ഏകദിന ഇന്നിംഗ്സ് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. പക്ഷേ സെഞ്ചുറി അടിച്ച് ആഘോഷിക്കാന്‍ വീരാട് കോഹ്ലിക്ക് സാധിച്ചില്ലാ.
250 ഇന്നിംഗ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം വീരാട് കോഹ്ലി സ്വന്തമാക്കി. 250 ഇന്നിംഗ്സില്‍ 58.35 ശരാശരിയില്‍ 12311 റണ്‍സാണ് വീരാട് കോഹ്ലി നേടിയത്. 9609 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയുടേയും 9607 റണ്‍സ് നേടിയ സച്ചിന്‍റെയും റെക്കോഡാണ് വീരാട് കോഹ്ലി മറികടന്നത്. 9354 റണ്‍സുമായി ലാറയും, 9338 റണ്ണുമായി ധോണിയുമായി ലിസ്റ്റില്‍ ഇവര്‍ക്ക് പുറകിലുള്ള താരങ്ങള്‍.
ഇത്രയും ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയും നേടിയട്ടുള്ളത് വീരാട് കോഹ്ലിയാണ് 43 സെഞ്ചുറിയാണ് ഇക്കാലയളവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയട്ടുള്ളത്. 26 സെഞ്ചുറിയുമായി സച്ചിനാണ് തൊട്ടു പിന്നില്‍. 250 ഇന്നിംഗ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ഗാംഗുലി 22 ഉം ക്രിസ് ഗെയ്ല്‍ 21 ഉം സെഞ്ചുറികള്‍ നേടി.
ഇന്ത്യയില്‍ വീരാട് കോഹ്ലിയുടെ 100ാം ഏകദിന മത്സരമായിരുന്നു. നാട്ടില്‍ 100 ഏകദിനങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം.എസ് ധോനി, യുവരാജ് സിങ് എന്നിവരാണ് കോഹ്ലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 സെഞ്ചുറിയടക്കം 5020 റണ്‍സാണ് കോലിയുടെ നേട്ടം. 100ാം ഏകദിനത്തില്‍ പക്ഷേ 18 റണ്‍സ് മാത്രമേ കോഹ്ലിക്ക് നേടാനായുള്ളൂ. ഈ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നെങ്കില്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന (20) സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പം കോഹ്ലിയും എത്തിയേനെ