2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.

2025ൽ വമ്പൻ മാറ്റങ്ങളോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നത്. സീസണിന് തൊട്ടുമുന്നോടിയായി മെഗാലേലം നടക്കുന്നതിനാൽ പല താരങ്ങളും തങ്ങളുടെ ഇപ്പോഴത്തെ ഫ്രാഞ്ചൈസികൾ വിട്ട് പുതിയ ഫ്രാഞ്ചൈസികളിൽ എത്താൻ സാധ്യതകളുണ്ട്.

ബാറ്റർമാർ മാത്രമല്ല ബോളർമാർക്കും 2025 ഐപിഎൽ മെഗാലേലത്തിൽ വലിയ തുകകൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരത്തിൽ 2025 ഐപിഎൽ ലേലത്തിൽ ഫ്രാഞ്ചൈസികൾ നിലനിർത്തിയില്ലെങ്കിൽ ഏറ്റവുമധികം തുകകൾ സ്വന്തമാക്കാൻ സാധിക്കുന്ന താരങ്ങളെ പരിശോധിക്കാം.

1. ജസ്‌പ്രീത് ബുമ്ര

നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും ഡിമാൻഡുള്ള ബോളറാണ് ജസ്പ്രീത് ബുമ്ര. ഇതുവരെ 133 മത്സരങ്ങളിൽ നിന്നും 165 വിക്കറ്റുകളാണ് ഈ സൂപ്പർതാരം സ്വന്തമാക്കിയിട്ടുള്ളത്. 2024 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നിരാശാജനകമായ പ്രകടനം കാഴ്ചവച്ചെങ്കിലും ബുമ്ര മികവാർന്ന പ്രകടനം പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുംബൈ ഇന്ത്യൻസ് ബുമ്രയെ നിലനിർത്താനുള്ള സാധ്യതകൾ വളരെയേറെയാണ്. എന്നാൽ മെഗാ ലേലത്തിന് എത്തിയാൽ ബുമ്ര പല ഫ്രാഞ്ചൈസികളുടെയും പേഴ്സ് കാലിയാക്കും എന്ന കാര്യത്തിൽ സംശയമില്ല.

2. മിച്ചൽ സ്റ്റാർക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 41 മത്സരങ്ങളിൽ 51 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് മിച്ചൽ സ്റ്റാർക്ക്. കഴിഞ്ഞ തവണത്തെ ഐപിഎൽ ലേലത്തിൽ വമ്പൻ തുകയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. 24.75 കോടി എന്ന റെക്കോർഡ് തുകയായിരുന്നു സ്റ്റാർക്കിന് ലഭിച്ചത്. മാത്രമല്ല കൊൽക്കത്ത ടീമിനായി 2024ൽ തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവെക്കാനും സ്റ്റാർക്കിന് സാധിച്ചു. അതുകൊണ്ട് കൊൽക്കത്ത ഇത്തവണയും നിലനിർത്താൻ സാധ്യതയുള്ള ഒരു താരമാണ് മിച്ചൽ സ്റ്റാർക്ക്. അഥവാ സ്റ്റാർക്ക് ലേലത്തിന് എത്തിയാൽ, താരത്തിനായി ഒരുപാട് ഫ്രാഞ്ചൈസികൾ രംഗത്തുവരും എന്നത് ഉറപ്പാണ്.

3. കുൽദീപ് യാദവ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലായിപ്പോഴും മികവ് പുലർത്തിയിട്ടുള്ള ചുരുക്കം ചില സ്പിന്നർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. ഇതുവരെ ഐപിഎല്ലിൽ 84 മത്സരങ്ങൾ കളിച്ച പരിചയം കുൽദീപിനുണ്ട്. 87 വിക്കറ്റുകളാണ് താരം ഇതുവരെ ഐപിഎല്ലിൽ സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഐപിഎൽ ലേലത്തിൽ കുൽദീപിന്റെ പേര് ഉയർന്നാൽ വിവിധ ഫ്രാഞ്ചൈസികൾ രംഗത്തുവരും എന്ന കാര്യത്തിൽ സംശയമില്ല. സ്ഥിരതയാർന്ന പ്രകടനങ്ങൾ തന്നെയാണ് മറ്റു ബോളർമാരിൽ നിന്ന് കുൽദീപിനെ വ്യത്യസ്തനാക്കുന്നത്.

Previous articleഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.
Next articleബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.