പരമ്പര വിജയവുമായി ഇന്ത്യ. റെക്കോഡില്‍ മറികടന്നത് പാക്കിസ്ഥാനെ

axar patel and siraj

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ ടീം. അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ മാച്ചിൽ രണ്ട് പന്തുകൾ ശേഷിക്കേ രണ്ട് വിക്കെറ്റ് ജയമാണ് ശിഖർ ധവാനും ടീമും സ്വന്തമാക്കിയത്.312 റൺസ്‌ ടാർഗറ്റിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അക്ഷർ പട്ടേൽ ഫിനിഷിങ് വെടികെട്ട് കാഴ്ചവെച്ചപ്പോൾ മലയാളി താരമായ സഞ്ജു വി സാംസൺ തന്റെ കന്നി ഫിഫ്റ്റിയുമായി തിളങ്ങി. നേരത്തെ ഒന്നാം മാച്ചിലും ജയം നേടിയ ടീം ഇന്ത്യ ഇതോടെ ഏകദിന പരമ്പരയിൽ 2-0ന് മുൻപിൽ എത്തി. ജൂലൈ 27നാണ് പരമ്പരയിലെ അവസാന മത്സരം.

ഇന്നലെ 2 വിക്കറ്റിൻ്റെ ആവേശ വിജയം നേടിയ ഇന്ത്യൻ ടീം വിൻഡീസ് എതിരായ ഏകദിന പരമ്പര സ്വന്തമാക്കുകയും കൂടാതെ അപൂർവ്വമായ നേട്ടങ്ങൾക്കും അവകാശികളായി. ഇന്നലെ തുടർച്ചയായ പന്ത്രണ്ടാം ഏകദിന പരമ്പര ജയമാണ് ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ നേടുന്നത്. ഒരു ടീമിന് എതിരെ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും അധികം തവണ പരമ്പര നേട്ടം നേടുന്ന ടീമായി ഇന്ത്യ മാറി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

2006ൽ ലാറയുടെ ക്യാപ്റ്റൻസിയിലാണ് അവസാനമായി വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യക്ക് എതിരെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതിന് ശേഷം നടന്ന പന്ത്രണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പരകളിലും ടീം ഇന്ത്യക്ക് തന്നെയാണ് വിജയം സ്വന്തമാക്കാൻ കഴിഞ്ഞത്.

sanju and shreyas iyyer

അതേസമയം ഈ അപൂർവ്വ ഏകദിന പരമ്പര ജയത്തിന്റെ പട്ടികയിൽ പാകിസ്ഥാൻ ടീമിനെയാണ് ഇന്ത്യൻ സംഘം മറികടന്നത്.1996 മുതൽ 2021 വരെ നീണ്ടകാലം സിംബാബ്വെയ്ക്കെതിരെ തുടർച്ചയായി 11 ഏകദിന ക്രിക്കറ്റ്‌ പരമ്പരകൾ നേടിയ പാകിസ്ഥാൻ്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം മറികടന്നത്. ഏകദിന പരമ്പരക്ക്‌ പിന്നാലെ വിൻഡീസിനെതിരെ 5 ടി :20 കളും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്.

Most consecutive bilateral ODI series wins against a team

  • 12 Ind vs WI (2007-2022)*
  • 11 Pak vs Zim (1996-2021)
  • 10 Pak vs WI (1999-2022)
  • 9 SA vs Zim (1995-2018)
  • 9 Ind vs SL (2007-2021)
Scroll to Top