ഇന്ത്യക്കാരില്‍ ഒന്നാമന്‍. ഫീല്‍ഡില്‍ റെക്കോഡിട്ട് വിരാട് കോഹ്ലി.

ദുബായില്‍ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഫീല്‍ഡിങ്ങ് റെക്കോഡിട്ട് വിരാട് കോഹ്ലി. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ നസീം ഷായെ പിടികൂടിയാണ് വിരാട് കോഹ്ലി റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.

2008 ല്‍ അരങ്ങേറ്റം നടത്തിയ വിരാട് കോഹ്ലിയുടെ ഏകദിനത്തിലെ 157ാം ക്യാച്ചാണ് ഇന്ന് പിറന്നത്. ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഫീല്‍ഡര്‍ എന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കി. മുഹമദ്ദ് അസ്ഹറുദ്ദീന്‍റെ റെക്കോഡാണ് വിരാട് കോഹ്ലി തകര്‍ത്തത്.

Most catches as fielder for India (ODI)

  • 157 Virat Kohli *
  • 156 Mohd Azharuddin
  • 140 Sachin Tendulkar
  • 124 Rahul Dravid
  • 102 Suresh Raina

മഹേല ജയവര്‍ധന (218) റിക്കി പോണ്ടിംഗ് (160) എന്നിവരാണ് ഇനി വിരാട് കോഹ്ലിയുടെ മുന്നിലുള്ളത്.

Previous article43ആം വയസിൽ യുവരാജിന്റെ “ഫ്ലയിങ് വണ്ടർ ക്യാച്ച് “