റണ്‍ എടുക്കാന്‍ ഇത്ര ബുദ്ധിമുട്ടോ ? ഇന്ത്യക്ക് നാണക്കേട് തലയിലായി

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ വിജയലക്ഷ്യമായ 247 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ പത്തോവറില്‍ വെറും 28 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഓപ്പണര്‍മാരായ ശിഖാര്‍ ധവാന്‍റെയും രോഹിത് ശര്‍മ്മയുടേയും വിക്കറ്റാണ് നഷ്ടമായത്. പവര്‍പ്ലേ ഓവറില്‍ കൃത്യമായ ലൈനും ലെങ്തിലും പന്തെറിഞ്ഞ ഇംഗ്ലണ്ട് ബോളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിച്ചു.

മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യക്ക് നഷ്ടമായി. ടോപ്ലെയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് താരം പുറത്തായത്. 9ാം ഓവറിലാണ് ശിഖാര്‍ ധവാന്‍റെ വിക്കറ്റ് നഷ്ടമായത്. 26 പന്തില്‍ 9 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇത്തവണെയും വിക്കറ്റ് നേടിയത് ടോപ്ലെയായിരുന്നു.

topley

അതേ സമയം ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് പിറന്നത് മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ്. അതും ലെഗ് ബൈയിലൂടെ 4 റണ്‍സാണ് ലഭിച്ചത്. അഞ്ചാം ഓവറിലാണ് ഇന്ത്യക്ക് ബാറ്റിലൂടെ ഒരു റണ്‍സ് ലഭിച്ചത്. അതിനു മുന്‍പ് ടോപ്ലെയും വില്ലിയും എറിഞ്ഞ 4 ഓവറുകള്‍ മെയ്ഡനായിരുന്നു. 27ാമത്തെ പന്തിലാണ് ഇന്ത്യ ആദ്യ റണ്‍സ് നേടിയത്.

ഇതാദ്യമായാണ് ഒരു ടീം ബാറ്റിലൂടെ ആദ്യ റണ്‍സ് നേടാന്‍ ഇത്രയും ബോള്‍ എടുത്തത്. 27 ബോള്‍ എടുത്ത ഇന്ത്യ, ന്യൂസിലന്‍റില്‍ നിന്നുമാണ് നാണക്കേട് തലയിലായത്. 2002 ല്‍ സൗത്താഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ 26 ബോളാണ് ആദ്യ റണ്ണിനായി എടുത്തത്. അന്ന് പന്തെറിഞ്ഞത് മഖായ എന്‍റീനിയും ഷോണ്‍ പോള്ളോക്കുമാണ്.

Previous articleസച്ചിനും ദാദയും ഒരുമിച്ചെത്തി!! കളി കാണാൻ ഇതിഹാസങ്ങളുടെ നീണ്ടനിര
Next articleമനോഹരമായ 3 ഫോറുകള്‍. ആത്മവിശ്വാസത്തോടെ തുടങ്ങി പതിവ് പുറത്താകലുമായി വീരാട് കോഹ്ലി