വിരാട് കോഹ്ലിയുടെ മോശം ഫോമിനു അവസാനമില്ലാ. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ വീരാട് കോഹ്ലി തുടങ്ങിയെങ്കിലും പതിവ് രീതിയില്‍ ഓഫ് സ്റ്റംപിനു വെളിയില്‍ ബാറ്റ് വച്ച് പുറത്തായി. 25 പന്തിൽ 16 റൺസാണ് വീരാട് കോഹ്ലി നേടിയത്. വീരാട് കോഹ്ലി മോശം ഫോം തുടരുന്നതോടെ ടീമില്‍ നിന്നും പുറത്താക്കണം എന്ന വാദം ഉയരുകയാണ്.
ഇപ്പോള്‍ അതിനെ പറ്റി പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ടീം ഇന്ത്യ കോഹ്‌ലിക്കൊപ്പം നിൽക്കുന്നതിന്റെ കാരണം സാമ്പത്തികമായിരിക്കാമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ കരുതുന്നത്. കോഹ്‌ലി ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് ആണെന്നും വലിയ മാർക്കറ്റിംഗ് മൂല്യമുണ്ടെന്നും നിഷേധിക്കാനാവില്ല.
വീരാട് കോഹ്ലിയെ ഒഴിവാക്കിയാല്‍ ഇത് പണതത്തിന്‍റെ ഒഴുക്കിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോഴെല്ലാം എല്ലാവരും ഫുട്ബോൾ കാണുന്നു. വിരാട് കോഹ്ലിയും അതുപോലെയാണ്. അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്,” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പനേസർ പറഞ്ഞു.
വീരാട് കോഹ്ലിയെ ഒഴിവാക്കുന്നത് വഴി നിരവധി സാമ്പത്തിക പ്രശ്നങ്ങളായിരിക്കും ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരിക. പക്ഷേ മറ്റൊരു വലിയ ചോദ്യവും പനേസര്‍ ചോദിച്ചു.
“സാമ്പത്തികമായി, ക്രിക്കറ്റ് ബോർഡുകൾ വിരാട് കോഹ്‌ലിയിൽ നിന്ന് വളരെയധികം നേട്ടമുണ്ടാക്കി. എന്നാൽ വിരാട് ഇപ്പോൾ ഇന്ത്യയുടെ ടീമിന് ശരിക്കും നല്ലതാണോ? അവർ ഒരു ടി20 ലോകകപ്പോ 50 ഓവർ ലോകകപ്പോ നേടാത്തത് ഈ ചെലവിൽ അർത്ഥമാക്കുമോ? ? അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം,” ഇംഗ്ലണ്ട് മുന്‍ താരം ചോദിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോറുകൾ. .