അവനെ അതെല്ലാം പഠിപ്പിച്ചത് ഷമി ആയിരുന്നു. വെളിപ്പെടുത്തലുമായി മൊഹസിൻ ഖാൻ്റെ ബാല്യകാല പരിശീലകൻ.

ഇത്തവണത്തെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻസിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇടങ്കയ്യൻ പേസർ മൊഹസിൻ ഖാൻ കാഴ്ചവെക്കുന്നത്. ഡൽഹിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്.

താരം എടുത്തത് ആകട്ടെ എല്ലാം നിർണായക വിക്കറ്റുകളാണ്. പന്ത്, വാർണർ, പവൽ, താക്കൂർ എന്നീ നിർണായക വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യൻ പേസർ ഷമി ഒരിക്കൽ മൊഹസിൻ ഖാനെ കുറിച്ച് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബാല്യകാല പരിശീലകൻ.

images 45

അവൻ തന്നെക്കാൾ മികച്ച ബൗളർ ആണെന്നാണ് ഷമി പറഞ്ഞതെന്ന് ബാല്യകാല പരിശീലകൻ ബദ്റുദ്ദീൻ സിദ്ദീഖ് വെളിപ്പെടുത്തി. ലോക്ക് ഡൗൺ സമയത്ത് ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തിയതെന്നും. റിവേഴ്സ് സ്വിങ് ബോൾ ചെയ്യാൻ മുഹ്സിനെ പഠിപ്പിച്ചത് മുഹമ്മദ് ഷെമി ആണെന്നും അദ്ദേഹം പറഞ്ഞു.

images 44

“പരിശീലനത്തിനിടെ ഷമീ മൊഹസീനോടു പറഞ്ഞു തന്നെക്കാൾ മികച്ച ബോളർ മൊഹസിൻ ആണ്, പക്ഷേ അൽപം കൂടി ഫോക്കസ് വേണമെന്നും ഉപദേശിച്ചു.
ഷമിയിൽനിന്ന് എന്തൊക്കെ പഠിക്കാമോ അതൊക്കെ പഠിച്ചെടുക്കണമെന്നു.ഞാൻ മൊഹസിനോടു പറഞ്ഞു.അതിനു ശേഷമാണ് കാര്യങ്ങൾക്കു മാറ്റമുണ്ടായത്.”- പരിശീലകൻ പറഞ്ഞു.

Previous articleഎന്‍റെ ബാറ്റിംഗ് ശൈലി മാറ്റിയത് ഞങ്ങളുടെ തീരുമാനമാണ് ; ഹെറ്റ്മയര്‍ പറയുന്നു.
Next articleധോണിയെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്ന് ജഡേജ.