ഇന്ത്യയിലെ വിവിധ ചലച്ചിത്ര ഇൻഡസ്ട്രിയിലെ താരങ്ങൾ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻ്റെ ഒമ്പതാം സീസൺ അടുത്ത മാസം 18 മുതൽ മാർച്ച് 19 വരെ നടക്കും. എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. മലയാളി താരങ്ങളുടെ കേരള സ്ട്രൈക്കേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ ലീഗിൽ ഉണ്ടാകും.
തിരുവനന്തപുരം, ബംഗളൂരു, ചഡ്ഡീഗഡ്,ചെന്നൈ,ഹൈദരാബാദ് ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളാണ് മത്സര വേദികൾ. 2011ൽ ആയിരുന്നു ഈ ടൂർണമെൻ്റ് തുടങ്ങിയത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് പ്രതിസന്ധി മൂലം ടൂർണ്ണമെൻ്റ് സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഇന്ത്യയിലെ വിവിധ സിനിമ മേഖലയിൽ നിന്നുമുള്ളവർ ടൂർണമെന്റിൽ പങ്കെടുക്കും. കന്നഡ,ഹിന്ദി,ബംഗാളി, തെലുങ്ക്, ഭോജ്പുരി, പഞ്ചാബി,തമിഴ് എന്നീ ഭാഷകളിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കും. മലയാളി സിനിമ ആസ്വാദകരെ ത്രസിപ്പിക്കുവാൻ മോഹൻലാലും ടീമിൽ ഉണ്ട്.
നോൺ പ്ലേയിംഗ് ക്യാപ്റ്റൻ ആയിട്ടാണ് മോഹൻലാൽ ടീമിൽ ഉള്ളത്. കേരളത്തെ നയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഏറെ പ്രതീക്ഷയോടെയാണ് മലയാളി സിനിമ ആസ്വാദകർ ഇത്തവണത്തെ സീസൺ നോക്കിക്കാണുന്നത്.