ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ഏറ്റവും അധികം വിമർശനം കേട്ട താരമാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. സീസണിലെ എല്ലാ കളികളിലും കളിച്ച റിയാൻ പരാഗിന് പക്ഷേ പ്രതീക്ഷിച്ച മികവിലേക്ക് ഉയരുവാൻ കഴിഞ്ഞില്ല. ടീമിന്റെ പ്രധാന ഫിനിഷർ ആയിരുന്നിട്ടുകൂടി താരത്തിന് അതിവേഗം റൺസ് നേടാനായി കഴിഞ്ഞില്ല. അതിനാൽ തന്നെ താരത്തെ സ്ഥിരമായി പ്ലെയിങ് ഇലവനിൽ ഉൾപെടുത്തുന്ന രാജസ്ഥാൻ ടീം തീരുമാനത്തെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു.
അതേസമയം താരത്തിന്‍റെ ഈ സീസണിലെ ഏക അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ്. ഈ ഇന്നിംഗ്സിനു പിന്നാലെ യുവ താരവും ബാംഗ്ലൂർ താരങ്ങളായ ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും തമ്മിൽ വളരെ അധികം തർക്കത്തിലായിരുന്നു. രാജസ്ഥാൻ ഇന്നിങ്സ് ശേഷം ഇരുവരുമായി രൂക്ഷമായ വാക്തർക്കം നടന്നിരുന്നു.
എന്താണ് ഇത്തരം ഒരു തർക്കത്തിന് പിന്നിലുള്ള കാരണം എന്നുള്ള ചോദ്യം ക്രിക്കറ്റ് ലോകത്ത് അടക്കം സജീവമായിരുന്നു.എന്നാൽ ഇപ്പോൾ ആ വിവാദ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് റിയാൻ പരാഗ് തന്നെ.എന്നെ സീസണിലെ ആദ്യത്തെ കളിയിൽ പേസർ ഹർഷൽ പട്ടേൽ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയിരുന്നു. ശേഷം അദ്ദേഹം കൈകൾ കൊണ്ടൊരു ആംഗ്യവും കാണിച്ചു. സത്യത്തിൽ അതെന്റെ മനസ്സിൽ ഒരു ചെറിയ വേദനയായി കിടന്നിരുന്നു. അതിനാൽ തന്നെ സീസണിൽ വീണ്ടും ഞാൻ ബാംഗ്ലൂർ എതിരെ കളിക്കാൻ എത്തിയപ്പോൾ അക്കാര്യം ഞാൻ ഓർത്തിരുന്നു ” പരാഗ് തുറന്ന് പറഞ്ഞു.
” ഹർഷലിനെതിരെ അവസാന ഓവറിൽ സിക്സുകൾ അടക്കം നേടിയാണ് എനിക്ക് ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. ഞാൻ മുൻപത്തെ സംഭവത്തിന് മറുപടിയായിഫാസ്റ്റ് ബൗളർ ഹര്‍ഷല്‍ അന്ന് കാണിച്ച അതേ ആഗ്യം തിരികെ കാണിച്ചു. സിറാജ് ഭായ് നിന്റെ പ്രവർത്തി കുട്ടികളെ പോലെയാണ് എന്നാണ് അന്ന് പറഞ്ഞത്. ഉടനെ മറ്റു താരങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടി പ്രശ്നം പരിഹരിച്ചു.