ഇംഗ്ലണ്ടിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ വനിതാ താരു മിതാലി രാജ് ഒന്നാമത് എത്തി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് നഷ്ടമായെങ്കിലും മിതാലി രാജിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളില്‍ 72, 59 റണ്‍സ് നേടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ 75 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതോടെ റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങളുടെ കുതിപ്പ് നടത്തി ഒന്നാം റാങ്കില്‍ എത്തി. മൂന്നു വര്‍ഷത്തിനുശേഷമാണ് റാങ്കിങ്ങിന്‍റെ തലപ്പത് മിതാലി രാജ് എത്തുന്നത്.
ഒന്‍പതം സ്ഥാനത്തുള്ള സ്മൃതി മന്ദാനയാണ് ബാറ്റിംഗ് റാങ്കില്‍ ആദ്യ പത്തിലുള്ള മറ്റൊരു വനിത താരം. ബോളിംഗ് റാങ്കില്‍ അഞ്ചാമതുള്ള ജുലന്‍ ഗോസ്വാമി, ഒന്‍പതാമതുള്ള പൂനം യാദവാണ് ബോളിംഗ് റാങ്കില്‍ മുന്നിലുള്ള ഇന്ത്യന്‍ വനിതകള്‍. 331 റേറ്റിങ്ങ് പോയിന്‍റുമായി ദീപ്തി ശര്‍മ്മ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാമതാണ്.
ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഷെഫാലി വര്‍മ്മയാണ് ഒന്നാമത്. ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യന്‍ താരവും തമ്മില്‍ 21 വയസ്സ് വിത്യാസമാണുള്ളത്. വെറ്ററന്‍ താരമായ മിതാലി രാജിനു 38 വയസ്സും ഷെഫാലി വെര്‍മ്മക്ക് 17 വയസ്സാണുള്ളത്.