“ഓസീസ് 450 റൺസെടുക്കും. ഇന്ത്യ 65ന് പുറത്താവും”. മിച്ചൽ മാർഷിന്റെ ഫൈനലിലെ പ്രവചനം ഇങ്ങനെ.

cwc 2023 muhammed shmai and bumrah

2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ശക്തരായ ഓസ്ട്രേലിയയാണ് മത്സരത്തിലെ ഇന്ത്യയുടെ എതിരാളികൾ. ഇതിനുമുമ്പ് 5 തവണയാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യ രണ്ട് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 

2003 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടിവന്നു. അതിനാൽ തന്നെ കണക്കുതീർക്കാൻ ഒരു അവസരം കൂടിയാണ് ഇന്ത്യക്ക് മുൻപിൽ വന്നെത്തിയിരിക്കുന്നത്. എന്നാൽ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ തങ്ങൾ അനായാസം പരാജയപ്പെടുത്തുമെന്ന് പ്രസ്താവനയുമായി മുൻപ് ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ് രംഗത്തെത്തിയിരുന്നു.

ഐപിഎൽ 2023 സീസണിന്റെ ഇടയിലായിരുന്നു മാർഷിന്റെ ഈ പ്രവചനം. ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഏറ്റുമുട്ടുമെന്നും മത്സരത്തിൽ 385 റൺസിന്റെ വിജയം ഓസ്ട്രേലിയ സ്വന്തമാക്കുമെന്നുമായിരുന്നു അന്ന് മാർഷ് പറഞ്ഞത്. ഇന്ത്യ ഫൈനൽ മത്സരത്തിൽ കേവലം 65 റൺസിന് പുറത്താവുമെന്നാണ് മാർഷ് വിലയിരുത്തിയത്.

മാർഷിന്റെ പ്രവചനത്തിലെ ആദ്യ കാര്യം ഓസ്ട്രേലിയ ഫൈനലിലെത്തും എന്നതായിരുന്നു. അത് ഫലിക്കുകയുണ്ടായി. ഇതുവരെ 1987, 1999, 2003, 2007, 2015 വർഷങ്ങളിലെ കിരീടം സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ഇത് എട്ടാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. അതിനാൽ തന്നെ യാതൊരു കാരണവശാലും ഓസ്ട്രേലിയയെ തള്ളിക്കളയാൻ സാധിക്കില്ല.

See also  "ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ലോകകപ്പ് നേടണം"- രോഹിത് തന്‍റെ ലക്ഷ്യം തുറന്നുപറയുന്നു.

“ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ സാധിക്കില്ല. ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തും. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450ന് 2 എന്ന സ്കോറിലെത്തും. ഇന്ത്യ കേവലം 65 റൺസിന് ഓൾഔട്ട് ആവുകയും ചെയ്യും.”- ഇതായിരുന്നു മാർഷിന്റെ പ്രവചനം. എന്നാൽ നിലവിൽ ഇതിനുള്ള സാധ്യതകൾ വളരെ കുറവാണ്. അത്രമാത്രം മികച്ച പ്രകടനങ്ങളാണ് ഇന്ത്യ ഈ ടൂർണമെന്റിലൂടനീളം കാഴ്ച വെച്ചിട്ടുള്ളത്.

ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമിഫൈനൽ എത്തിയത്. സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഒരു ആവേശ വിജയം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മിച്ചർ മാർഷിന്റെ പ്രവചനം ഇന്ത്യൻ ടീമിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല.

എന്നിരുന്നാലും ഇതുവരെ ഓസ്ട്രേലിയയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ മിച്ചൽ മാർഷിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഓസ്ട്രേലിയ ഈ ലോകകപ്പിൽ 53.25 റൺസ് ശരാശരിയിൽ 426 റൺസ് സ്വന്തമാക്കാൻ മിച്ചൽ മാർഷിന് സാധിച്ചിട്ടുണ്ട്. എന്തായാലും ഈ പ്രവചനങ്ങൾക്കൊക്കെയും ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു ഫൈനൽ മത്സരം തന്നെ അഹമ്മദാബാദിൽ നടക്കും എന്ന കാര്യത്തിൽ സംശയമില്ല

Scroll to Top