ഫൈനലിൽ കളിക്കാനാവാത്തതിൽ നിരാശയില്ല. സ്വർണം നേടാൻ സാധിച്ചതിൽ സന്തോഷമെന്ന് മിന്നുമണി.

F63GAdqa0AEarSl

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വനിതാ ടീമിനെ സംബന്ധിച്ച് വളരെയധികം അഭിമാനിക്കാവുന്ന പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ കാഴ്ച വച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ മലയാളി താരം മിന്നുമണിക്ക് കളിക്കാൻ സാധിക്കാതെ വന്നത് ആരാധകരെയടക്കം നിരാശയിലാക്കിയിട്ടുണ്ട്. എന്നാൽ സെമിയിലും ഫൈനലിലും ഇന്ത്യക്കായി കളിക്കാൻ സാധിക്കാത്തത് തന്നെ വലിയ രീതിയിൽ നിരാശയാക്കുന്നില്ല എന്നാണ് മിന്നുമണി മത്സരത്തിന് ശേഷം പറഞ്ഞത്. മൈതാനത്തിറങ്ങിയാലും ഇല്ലെങ്കിലും താനും ടീമിന്റെ ഭാഗം തന്നെയാണ് എന്ന് മിന്നുമണി പറഞ്ഞു.

“ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. മുൻപ് കോമൺവെൽത്ത് ഗെയിംസിൽ പോയപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് വെള്ളിയായിരുന്നു. അതിനാൽ തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം വേണമെന്നത് ടീമിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത് സാധിച്ചെടുക്കാൻ ടീമിന് കഴിഞ്ഞു. ടൂർണമെന്റിന്റെ സെമിയിലും ഫൈനലിലും മൈതാനത്തിറങ്ങാൻ സാധിക്കാത്തതിൽ എനിക്ക് നിരാശയില്ല. കാരണം എല്ലായിപ്പോഴും ഞാൻ ടീമിന്റെ ഭാഗം തന്നെയാണ്. ഞങ്ങളുടെ കൂടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു താരങ്ങൾ മൈതാനത്തിറങ്ങി കളിക്കുന്നത്. ഇത്തരമൊരു വലിയ പ്ലാറ്റ്ഫോമിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്.”- മിന്നുമണി പറയുന്നു.

Read Also -  ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

വളരെ മികവാർന്ന പ്രകടനത്തോടെ ആയിരുന്നു ഇന്ത്യൻ ടീം ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി. സ്പിന്നിനെ അനുകൂലിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. 46 റൺസ് നേടിയ സ്മൃതി മന്ദനയും, 42 റൺസ് നേടിയ റോഡ്രിഗസുമാണ് ഇന്ത്യൻ നിരയിൽ പോരാട്ടം നയിച്ചത്. ഇരുവരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇന്ത്യയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 116 റൺസിൽ എത്തിക്കാനേ സാധിച്ചുള്ളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യയുടെ പേസർ ടിറ്റാസ് സദു ചുരുട്ടി കെട്ടുകയായിരുന്നു. ശ്രീലങ്കയുടെ മുൻനിര ബാറ്റർമാരെ കൂടാരം കയറ്റി സദു ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി പിന്നാലെ മറ്റ് ഇന്ത്യൻ ബോളർമാർ കൂടി പിടിമുറുക്കിയതോടെ മത്സരത്തിൽ ശ്രീലങ്ക അടിയറവ് പറയുകയായിരുന്നു. ഇന്ത്യക്കായി സാധു 4 ഓവറുകളിൽ 6 റൺസ് മാത്രം വീട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി.രാജേശ്വരി മൂന്നോവറുകളിൽ 20 റൺസ് മാത്രം വീട്ടുനൽകി 2 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇങ്ങനെയാണ് ഇന്ത്യ ഫൈനലിൽ 19 റൺസിന്റെ വിജയം സ്വന്തമാക്കിയത്.

Scroll to Top