മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു വി സാംസൺ. അയർലാൻഡിനെതിരായ രണ്ടാം ടി :20യിൽ തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയ സഞ്ജുവിന് ഇംഗ്ലണ്ട് എതിരായ ഒന്നാം ടി :20 യിൽ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എങ്കിലും വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിലേക്ക് എത്തിയ സഞ്ജു വിൻഡീസ് : ഇന്ത്യ ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിൽ സ്ഥാനം സ്വപ്നം കണ്ടിരിന്നു.
പക്ഷേ ഒരിക്കൽ കൂടി സഞ്ജുവിന് മുന്നിൽ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അവരുടെ വാതിൽ അടക്കുന്നതാണ് കാണാൻ കഴിഞ്ഞത്.വിൻഡീസ് എതിരായ ടി :20 പരമ്പരയിലേക്ക് റിഷാബ് പന്ത്, ദിനേഷ് കാർത്തിക്, ഇഷാൻ കിഷൻ എന്നിവർ എല്ലാം സ്ഥാനം നേടിയപോൾ സഞ്ജുവിനെ അവഗണിച്ചു. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തുകയാണ് കേരള വിദ്യാഭ്യാസ മന്ത്രിയായ ശിവൻകുട്ടി.
അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ മികച്ച ഇന്നിങ്സ് ശേഷവും സഞ്ജുവിനെ ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി അവഗണിച്ചതാണ് മന്ത്രിയായ ശിവൻകുട്ടി അടക്കം രൂക്ഷ വിമർശനം ഉന്നയിക്കാനുള്ള കാരണം.സഞ്ജു ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കളിയല്ല ഇന്ത്യൻ ടീമിൽ സെലക്ഷനായി പരിഗണിക്കുന്നതെന്നും പറഞ്ഞ മന്ത്രി വളരെ അധികം സപ്പോർട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി സഞ്ജുവിന് നൽകി.
വെസ്റ്റ് ഇൻഡീസ് എതിരെ ടി :20 പരമ്പരക്കായി 18 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. എങ്കിലും സഞ്ജുവിന് അവസരം നൽകാൻ തയ്യാറായില്ല എന്നത് ശ്രദ്ധേയം. കൂടാതെ ഒരിക്കൽ കൂടി ടി :20 ടീമിൽ നിന്നും സഞ്ജു സാംസൺ പുറത്തായതോടെ അദ്ദേഹം വരുന്ന ടി:20 ക്രിക്കറ്റ് ലോകകപ്പിൽ സ്ഥാനം നേടാനുള്ള സാധ്യത കുറയുകയാണ്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം നടത്തുകയാണ് സഞ്ജു.