6, 6, 6 – പന്ത് സ്റ്റേഡിയത്തിനു പുറത്തിട്ട കില്ലര്‍ മില്ലറുടെ തകര്‍പ്പന്‍ ഫിനിഷിങ്ങ്

ഇന്ത്യക്കെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 227 റണ്‍സാണ് സൗത്താഫ്രിക്ക സ്കോര്‍ ചെയ്തത്. ഡീക്കോക്ക് (68) റിലീ റൂസോ (100) എന്നിവരുടെ പ്രകടനമാണ് സൗത്താഫ്രിക്കയെ വമ്പന്‍ സ്കോറിലെത്തിച്ചത്.

ദീപക്ക് ചഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് മില്ലര്‍ – റൂസോ സംഖ്യം നേടിയത്. ആദ്യ പന്തില്‍ സിംഗിള്‍ നേടി സെഞ്ചുറി പൂര്‍ത്തിയാക്കിയ റൂസോ സ്ട്രൈക്ക് കൈമാറി. പിന്നീട് തുടര്‍ച്ചയായ 3 സിക്സാണ് ഡേവിഡ് മില്ലര്‍ പറത്തിയത്.

അതില്‍ ആദ്യ സിക്സ് നോബോളിലൂടെയായിരുന്നു. അരക്ക് മീതെ എറിഞ്ഞ ദീപക്ക് ചഹറിന്‍റെ പന്ത് സ്റ്റേഡിയത്തിനു പുറത്താണ് വീണത്. ഹാട്രിക്ക് സിക്സ് ഫീല്‍ഡിങ്ങ് പിഴവ് കാരണമാണ് മില്ലര്‍ നേടിയത്.

സൗത്താഫ്രിക്കന്‍ താരത്തിന്‍റെ സിക്സ് ശ്രമം ബൗണ്ടറിയരികില്‍ സിറാജ് പിടികൂടിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ കൊണ്ടതോടെ സിക്സായി മാറി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയോടെ സൗത്താഫ്രിക്കയെ വിജയത്തിനടുത്ത് എത്തിച്ചിരുന്നു.