ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ നേടും; മൈക്കൽ വോൺ

ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ വച്ചാണ് നടക്കുന്നത്. എല്ലാ ടീമുകളും ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ്. വളരെ പ്രധാനപ്പെട്ട കാര്യമാണ് ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടുക എന്നത്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അവസാനമായി ഇന്ത്യ ഐസിസി കിരീടം നേടുമ്പോൾ ധോണി ആയിരുന്നു ക്യാപ്റ്റൻ.

അതിനു ശേഷം വന്ന വിരാട് കോഹ്ലിക്ക് ഇന്ത്യക്ക് ഒരു ഐസിസി കിരീടം നേടിക്കൊടുക്കുവാൻ സാധിച്ചിട്ടില്ല. നിലവിൽ നായകനായ രോഹിത് ശർമക്ക് കീഴിൽ അതിന് സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പിൽ കുറച്ച് മുൻ തൂക്കം കൂടുതലാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയുടെ കിരീട സാധ്യതകൾ പ്രവചിക്കുന്നത് പ്രയാസമാണ്. പല പ്രശ്നങ്ങളും ഇപ്പോഴും ഇന്ത്യൻ ടീമിനെ അലട്ടുന്നുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ലോകകപ്പ് കിരീടം ഇന്ത്യ നേടാൻ സാധ്യത വളരെയധികം കൂടുതലാണെന്ന് പ്രവചിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.


ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഉയർത്തുന്നത് ഏകദിനത്തിലെ സമീപനവും ശൈലിയും മാറിയതുകൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി.”ഇന്ത്യ ഒടുവിൽ ഏകദിനം അക്രമണോത്സമായി കളിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പിലെ കിരീട ഫേവറേറ്റുകൾ ആയി ഇന്ത്യ മാറുന്നു.”- അദ്ദേഹം പറഞ്ഞു. എപ്പോഴും ഇന്ത്യയെ പരിഹസിക്കുവാൻ വേണ്ടി രംഗത്ത് എത്തുന്ന ആളാണ് മൈക്കൽ വോൺ. അതിന് മറുപടി നൽകി വസീം ജാഫറും എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരും തമ്മിലുള്ള വാക്ക് പോലെ ആരാധകരെ എപ്പോഴും രസിപ്പിക്കുന്ന കാര്യമാണ്.

എന്നാൽ ഇന്ത്യക്ക് കിരീടം നേടാൻ സാധ്യതകൾ കൂടുതലാണ് എന്ന് അദ്ദേഹം പറയുവാൻ കാരണം സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ തന്നെയാണ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസിലാൻഡ്നെതിരായ ഏകദിന പരമ്പരയും തൂത്തുവാരി.

FB IMG 1674576771378

ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന കാര്യം സമീപകാലത്ത് ഇന്ത്യൻ താരങ്ങൾ എല്ലാം മികച്ച ഫോമിൽ ആയതാണ്. ശുബ്മാൻ ഗിൽ,വിരാട് കോഹ്‌ലി എന്നിവരുടെ കൂടെ രോഹിത് ശർമയും ഫോമിലേക്ക് ഉയർന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പുതിയ ഓപ്പണിങ് കൂട്ടുകെട്ടായ രോഹിത് ശർമയും ശുബ്മാൻ ഗില്ലും പവർ പ്ലേയിൽ അടക്കം തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ധവാൻ രാഹുൽ എന്നിവർ ഇറങ്ങുമ്പോൾ പവർപ്ലെയിൽ റൺറൈറ്റ് താഴേക്ക് പോയിരുന്നു. എന്നാൽ ഗിൽ വന്നതോടെ ആ പ്രശ്നം ഇന്ത്യക്ക് മാറി. ഗില്ലും രോഹിത്തും ഒത്തിണക്കത്തോടെ കളിക്കുന്നതും ശുഭ സൂചനയാണ്. ഇരുവരും വിക്കറ്റ് അനാവശ്യമായി കളയാതെ മികച്ച രീതിയിൽ റൺസ് ഉയർത്തി നല്ല അടിത്തറയാണ് നൽകുന്നത്.

FB IMG 1674576781517

ഇന്ത്യ പരമ്പരകൾ നേടുന്നുണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ ഇന്ത്യയെ അലട്ടുന്നുണ്ട്. അതിൽ പ്രധാന പ്രശ്നം 4,5 എന്നീ സ്ഥലങ്ങളിൽ ആരെ ഇറക്കും എന്നതാണ്. ഇഷാൻ കിഷനും സൂര്യ കുമാർ യാദവും ഏകദിനത്തിൽ സ്ഥിരത പുലർത്താത്തതും വലിയ പ്രശ്നമാണ്. ഈ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യരായ കളിക്കാർ സഞ്ജുവും ശ്രേയസ് അയ്യരുമാണ്. ഇന്ത്യയുടെ മധ്യനിര മെച്ചപ്പെടുത്തുന്നതിന്റെ കൂടെ സ്പിൻ നിരയിലും പേസ് നിരയിലും ആരെ ഇറക്കും എന്നതും വലിയ പ്രശ്നമാണ്. നിലവിലെ പ്രകടനങ്ങൾ തുടർന്ന് കൊണ്ടുപോകുവാൻ സാധിച്ചാൽ ലോക കിരീടം ഇന്ത്യക്ക് നേടുവാൻ സാധിക്കും. ഇന്ത്യക്ക് ഇനി നേരിടാൻ ഉള്ളത് ഓസ്ട്രേലിയയാണ്. കരുത്തരായ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് നിർണായകമാകും.

Previous articleഇരട്ടി സന്തോഷം. ടീം റാങ്കിങ്ങില്‍ ഒന്നാമത് എത്തിയതിനു പിന്നാലെ ബോളിംഗ് റാങ്കിങ്ങില്‍ ഒന്നാമത് ഇന്ത്യന്‍ താരം
Next articleകോഹ്ലിയെക്കാൾ മികച്ചവൻ ആയിട്ടും എന്നെ പാക്കിസ്ഥാൻ അവഗണിക്കുന്നു; അവകാശവാദവുമായി പാക്കിസ്ഥാൻ ബാറ്റ്സ്മാൻ.