ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും ഇപ്പോൾ വളരെ അധികം ആവേശത്തിൽ ചർച്ചയാക്കി മാറ്റുന്നത് ലോർഡ്‌സ് ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ 151 റൺസ് ജയമാണ്.ക്രിക്കറ്റ് പ്രേമികളെ എല്ലാം ത്രില്ലിലാക്കിയ മത്സരത്തിൽ അവസാന ദിനം വിരാട് കോഹ്ലിയും സംഘവും എക്കാലവും ഓർമ്മയിൽ നിൽക്കുന്ന ഒരു ജയമാണ് നേടിയത്. അഞ്ചാം ദിനം തോൽവി മുന്നിൽ കണ്ട് ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി ജസ്‌പ്രീത് ബുംറ :മുഹമ്മദ് ഷമി സഖ്യം ഒൻപതാം വിക്കറ്റിൽ മനോഹരമായ പാർട്ണർഷിപ്പാൽ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിനേതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപേ പരിഹസിക്കുന്ന ഒരു വ്യക്തിയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ.നേരത്തെ ഒന്നം ടെസ്റ്റിൽ മഴയാണ് ഇന്ത്യൻ ടീമിനെ തോൽവിയിൽ നിന്നും രക്ഷിച്ചത് എന്നുള്ള വോണിന്റെ അഭിപ്രായം വളറെ അധികം വിമർശനത്തിനും കാരണമായി മാറി കഴിഞ്ഞിരുന്നു.
എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീം ഐതിഹാസിക ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തിയും ഇംഗ്ലണ്ട് ടീമിനെ വിമർശിച്ചും രംഗത്ത് എത്തുകയാണ് മുൻ താരം മൈക്കൽ വോൺ.ഇന്ത്യൻ ടീം താരങ്ങളെ മനഃപൂർവ്വം പ്രകോപിച്ചത് ഇംഗ്ലണ്ട് ടീമിനും കനത്ത തിരിച്ചടിയായി മാരിയെന്നാണ് താരത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ട് ടീമിന്റെ ബലഹീനതകൾ എല്ലാം രണ്ടാം ടെസ്റ്റിൽ കാണുവാൻ കഴിഞ്ഞു എന്നും അദ്ദേഹം വിമർശിച്ചു.
“ഇന്ത്യൻ ടീമിനെ അനാവശ്യമായിട്ടാണ് ഇംഗ്ലണ്ട് താരങ്ങൾ പ്രകോപിപ്പിച്ചത്. അതോടെ ഇന്ത്യൻ ടീം ശക്തമായി തന്നെ തിരിച്ചടിച്ചു. ലോർഡ്‌സ് ടെസ്റ്റിൽ മിന്നും ജയം കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി ഈ പരമ്പരയിൽ ഒരിക്കൽ പോലും തോൽപ്പിക്കാനായി ഇംഗ്ലണ്ട് സംഘത്തിന് കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. രണ്ടാം ടെസ്റ്റിൽ ജയിച്ച ടീം ഇന്ത്യയെ ഇനി തോൽപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്.ഇനിയുള്ള മൂന്ന് ടെസ്റ്റും ഇംഗ്ലണ്ടിന് വെല്ലുവിളിയായി മാറും ” മൈക്കൽ വോൺ തന്റെ വിമർശനം കടുപ്പിച്ചു