ഇന്ത്യ ഇക്കാര്യത്തിൽ ഇംഗ്ലണ്ടിനെ മാതൃകയാക്കണം : ഇല്ലെങ്കിൽ 2023 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാകും -മുന്നറിയിപ്പുമായി മൈക്കൽ വോൺ

IMG 20210321 160220

ഇന്ത്യൻ ടീമിനെതിരെയും നായകൻ വിരാട് കോഹ്ലിക്കുമെതിരെ പലപ്പോയും  വിമർശനങ്ങൾ ഉന്നയിക്കുന്ന
വ്യക്തിയാണ്  ഇംഗ്ലണ്ട് ടീം മുൻ നായകൻ മൈക്കൽ വോൺ .ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ ഉയര്‍ത്തിയിട്ടും 6 വിക്കറ്റിന്  തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ  കടുത്ത വിമര്‍ശനവുമായി മുന്‍  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ മൈക്കൽ വോൺ  രംഗത്തെത്തിയിരിക്കുകയാണിപ്പോൾ . ഏകദിന ക്രിക്കറ്റില്‍ നാല്‍പതാം ഓവര്‍ വരെ കരുതലോടെ കളിച്ച് അവസാന 10 ഓവറില്‍ അടിച്ചു തകര്‍ക്കുക എന്ന ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വരുത്താന്‍ തയാറായില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ തിരിച്ചടി നേരിടും എന്നാണ്   മൈക്കൽ വോണ്‍ അഭിപ്രായപ്പെടുന്നത് .

” രണ്ടാം ഏകദിനത്തിലെ ദയനീയ തോൽവി  ഇന്ത്യക്കൊരു പാഠമാണ്. 40-ാം ഓവര്‍ വരെ സുരക്ഷിതമായി കളിച്ചാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന പാഠം അതാണ് പൂനെയിലെ തോൽവി കോഹ്ലിപടക്ക് നൽകുന്നത് .  ഫ്ലാറ്റ് വിക്കറ്റില്‍  നടന്ന രണ്ടാം മത്സരത്തില്‍375 റണ്‍സിന് മുകളില്‍ ഇന്ത്യക്ക് സ്കോര്‍ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനുള്ള ബാറ്റിംഗ് കരുത്തും അവര്‍ക്കുണ്ട്. റിഷാബ് പന്ത് ,പാണ്ട്യ അടക്കമുള്ള ഇന്ത്യൻ ബാറ്റിംഗ് ശക്തമാണ് . എന്നിട്ടും ഇന്ത്യ 336 റണ്‍സിലൊതുങ്ങി. ഇനിയെങ്കിലും  ഇക്കാര്യത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ സമീപനം കണ്ട് പഠിക്കണം .
350 റൺസിൽ കുറവ് ഇത്തരം ഫ്ലാറ്റ് വിക്കറ്റിൽ നേടിയാൽ വിജയം വളരെയേറെ ദൂരെയാകും .ഇന്ത്യൻ ടീം  ബാറ്റിംഗ് പ്ലാനിങ്ങിൽ  മാറ്റം വരുത്തട്ടെ ” വോൺ തന്റെ അഭിപ്രായം വ്യക്തമാക്കി .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

മുന്നിര ബാറ്റ്സ്മാന്‍മാര്‍ പലപ്പോഴും  നിലയുറപ്പിക്കാന്‍ സമയമെടുക്കുന്നതും നാല്‍പതാം ഓവര്‍ വരെ സുരക്ഷിതമായി കളിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യന്‍ സ്കോറിംഗിനെ ബാധിക്കുന്നുണ്ടെന്ന്  ചില കണക്കുകളും വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് പ്രേമികളിൽ പലരും അനുകൂലിക്കുന്നുണ്ട് .
മധ്യനിരയിൽ ശ്രേയസ് അയ്യർ കൂടി എത്തുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും  എന്നാണ് ചിലരുടെ അഭിപ്രായം .പരിക്കേറ്റ ജഡേജ ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെ വരുന്നതോടെ ഏഴാം നമ്പറിലെ ദൗർബല്യം വൈകാതെ  പരിഹരിക്കപ്പെടും  എന്നാണ് മുൻ നിര താരങ്ങളടക്കം അഭിപ്രായപ്പെടുന്നത്.
നേരത്തെ രണ്ടാം ഏകദിനത്തിൽ കെ എല്‍ രാഹുല്‍ സെഞ്ചുറിയും റിഷഭ് പന്തും വിരാട് കോലിയും മികവോടെ  അര്‍ധസെഞ്ചുറികളും നേടിയെങ്കിലും പന്ത് മാത്രമാണ് 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്. 

Scroll to Top