ഇന്ത്യയ്ക്കൊന്നും ലോകകപ്പ് കിട്ടില്ല. 2024 ലോകകപ്പ് ആ ടീമിനുള്ളത്. പ്രവചനവുമായി മൈക്കിൾ വോൺ.

india vs afghan 3rd t20

2024 ട്വന്റി20 ലോകകപ്പ് ജൂൺ 1 മുതൽ 29 വരെയാണ് നടക്കുന്നത്. വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 20 രാജ്യങ്ങളാണ് അണിനിരക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിനെ നേരിടുന്നത്.

2023 ഏകദിന ലോകകപ്പ് ചെറിയ വ്യത്യാസത്തിന് നഷ്ടമായെങ്കിലും, ആ കണക്ക് 2024 ട്വന്റി20 ലോകകപ്പിൽ തീർക്കാനാണ് ഇന്ത്യ തയ്യാറാകുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഇന്ത്യയെയും പാക്കിസ്ഥാനെയും മുൻ ചാമ്പ്യൻന്മാരായ ഇംഗ്ലണ്ടിനെയും പിന്തള്ളിയാണ് മൈക്കിൾ വോൺ 2024 ട്വന്റി20 ലോകകപ്പിലെ തന്റെ ഫേവറേറ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

2021 ട്വന്റി20 ലോകകപ്പിൽ വിജയികളായ ഓസ്ട്രേലിയ തന്നെ ഇത്തവണയും കിരീടം സ്വന്തമാക്കും എന്നാണ് മൈക്കിൾ വോണിന്റെ അഭിപ്രായം. ഓസ്ട്രേലിയയുടെ ശക്തമായ ബാറ്റിംഗ് നിരയാണ് ഇത്തരം ഒരു പ്രസ്താവനയ്ക്ക് കാരണമായത് എന്ന് വോൺ പറയുന്നു. “ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുൻപ് അവർ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.”

”അവരുടെ ബാറ്റിംഗ് അത്രമാത്രം ശക്തമാണ്. ട്വന്റി20 ക്രിക്കറ്റിന് ആവശ്യമായതൊക്കെയും അവരുടെ പക്കലുണ്ട്. ഓരോ ദിവസവും അവരുടെ ശക്തി വർദ്ധിക്കുകയാണ്. ഹെഡ്, വാർണർ, മാർഷ്, മാർനസ്, ഇംഗ്ലീസ്, ഡേവിഡ്, വൈഡ് എന്നിങ്ങനെ അവരുടെ ബാറ്റിംഗ് നിര നീളുന്നു. മാത്രമല്ല ബോളിങ്ങിലും വലിയ വേരിയേഷനുകളിൽ പന്തറിയുന്ന താരങ്ങൾ അവർക്കുണ്ട്. മികച്ച പേസർമാരും സ്പിന്നർമാരും ഓസ്ട്രേലിയൻ നിരയിലുണ്ട്.”- മൈക്കിൾ വോൺ പറയുന്നു.

See also  റിഷഭ് പന്തിനെ മറികടന്നു, ജിതേഷിനെ ഇല്ലാതാക്കി. സഞ്ജു ലോകകപ്പ് പ്രയാണത്തിൽ. അവിസ്മരണീയ പ്രകടനങ്ങൾ.

“അമേരിക്കയിലും വെസ്റ്റിൻഡീസിലും എത്തുന്ന ഓസ്ട്രേലിയ ഉറപ്പായും ഫേവറേറ്റുകളായി തന്നെയാവും ടൂർണ്ണമെന്റ് ആരംഭിക്കുക. മത്സരത്തിൽ ഒരിക്കലും പന്തയം വയ്ക്കാൻ പാടില്ല എന്ന ധാരണ എനിക്കുണ്ട്. എന്നിരുന്നാലും പന്തയം വയ്ക്കാൻ ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും ഓസ്ട്രേലിയയെ മുൻനിർത്തി ഞാൻ അതിന് മുതിർന്നേനെ.”- മൈക്കിൾ വോൺ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഏകദിന ലോകകപ്പിലെ ജേതാക്കളാണ് ഓസ്ട്രേലിയ. ശക്തമായ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്.

മാത്രമല്ല നിലവിൽ പ്രധാനപ്പെട്ട ഓസീസ് താരങ്ങളൊക്കെയും പ്രധാന ട്വന്റി20 ലീഗുകളിലൊക്കെയും അണിനിരക്കുന്നുണ്ട്. അതിനാൽ തന്നെ 2024 ലോകകപ്പിലും ഇവർ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്റി20 ലോകകപ്പിനായി ഇന്ത്യയ്ക്ക് മികച്ച നിരയുണ്ടെങ്കിലും കപ്പടിക്കാൻ സാധ്യത വളരെ കുറവാണ് എന്ന മൈക്കിൾ വിലയിരുത്തുന്നു. അനുഭവസമ്പത്തുള്ളവരും യുവതാരങ്ങളുമായി വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്.

എന്നാൽ അവസരത്തിനൊത്ത് ഉയരാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല എന്നാണ് വോണിന്റെ വിലയിരുത്തൽ. എന്തായാലും പലതാരങ്ങളുടെയും കരിയർ മാറ്റിമറിക്കാൻ പോകുന്ന ഒരു ലോകകപ്പാണ് 2024ൽ നടക്കാനിരിക്കുന്നത്.

Scroll to Top